

ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്ത വിവാഹമായിരുന്നു വിരാട് കോഹ്‌ലി - അനുഷ്ക ശർമ്മ താര വിവാഹം. ഇപ്പോൾ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ - ജോർജിന വിവാഹത്തിനായാണ് താരത്തിനെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. എന്നാൽ, ഇപ്പോൾ സമൂഹമാധ്യമത്തിൽ ഈ വിവാഹങ്ങൾ തരംഗമായി കഴിഞ്ഞു. വിവാഹങ്ങളുടെ എഐ വീഡിയോകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
കേരളീയ വേഷത്തിൽ എത്തിയ വലിയ താരനിര തന്നെ വീഡിയോയിൽ ഉണ്ട്. സഞ്ജു, ക്രിസ് ഗെയ്‌ൽ, മലിംഗ, രോഹിത് ശർമ, അനിൽ കുംബ്ലെ, ലയണൽ മെസി, എംബാപ്പെ, യമാൽ, ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ, തുടങ്ങി നിരവധി പേരാണ് മുണ്ടും ഷർട്ടും ധരിച്ച് വിവാഹങ്ങൾക്ക് എത്തിയത്.
ഓഗസ്റ്റ് എട്ട് ശനിയാഴ്ച്ച മെദീരയിൽ വച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹം നടക്കുന്നത്. പത്ത് വർഷത്തോളം നീണ്ട ഡേറ്റിംഗിന് ശേഷമാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്.
Content highlight: Lionel Messi and Malinga traditional attire AI generated wedding videos viral