പ്രവാസികൾക്ക് തിരിച്ചടി: കേരളത്തിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി വിമാനക്കമ്പനികൾ

എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ മറ്റ് പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്

പ്രവാസികൾക്ക് തിരിച്ചടി: കേരളത്തിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി വിമാനക്കമ്പനികൾ
dot image

പശ്ചിമേഷ്യൻ മേഖലയിൽ സുരക്ഷാപ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി വിവിധ വിമാനക്കമ്പനികൾ. കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ നിന്നുള്ള സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 20-ന് ബഹ്‌റൈൻ എയർ നാവിഗേഷൻ സംവിധാനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് വ്യോമമേഖലയിൽ നിയന്ത്രണങ്ങളും പ്രതിസന്ധിയും ഉടലെടുത്തത്.

സൗദിയ എയർലൈൻസ്, എയർ ഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവെയ്സ്, ഫ്ലൈ ദുബായ്, എത്തിഹാദ് എയർവെയ്സ് എന്നിവ ജൂലൈ 31 വരെയും എമിറേറ്റ്സ് ഓഗസ്റ്റ് 31 വരെയും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇൻഡിഗോ, എയർ അറേബ്യ, ഗൾഫ് എയർ എന്നീ കമ്പനികളാണ് നിലവിൽ സർവീസുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 20-ാം തീയതി ബഹ്‌റൈൻ എയർ നാവിഗേഷൻ സംവിധാനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ തുടർന്നാണ് വ്യോമമേഖലയിൽ പ്രതീകൂല സാഹചര്യമുണ്ടായതും സർവീസുകൾ താറുമാറായതും.

സ്കൂൾ അവധിക്കാലമായതിനാൽ നിരവധി മലയാളി പ്രവാസികളാണ് നാട്ടിലേക്ക് പോകാനും അവധി കഴിഞ്ഞ് തിരികെ ​ഗൾഫ് നാടുകളിലേക്ക് മടങ്ങാനുമായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ പെട്ടെന്നുണ്ടായ ഈ സർവീസ് റദ്ദാക്കൽ യാത്രക്കാരെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതോടെ വലിയ തുക നൽകി മറ്റ് എയർലൈനുകളിൽ ടിക്കറ്റെടുക്കാനോ അല്ലെങ്കിൽ യാത്ര തന്നെ നിർത്തിവെക്കാനോ നിർബന്ധിതരായിരിക്കുകയാണ് പ്രവാസികൾ.

അതേസമയം, സർവീസ് റദ്ദാക്കിയതിനെ തുടർന്ന് വലഞ്ഞ യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന ചില തീരുമാനങ്ങളും വന്നിട്ടുണ്ട്. റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യാനോ, അല്ലെങ്കിൽ യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പോ ഏഴ് ദിവസത്തിനകമോ ഉള്ള സൗകര്യപ്രദമായ മറ്റ് തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നൽകാനോ ഉള്ള സൗകര്യം ട്രാവൽ ഏജൻ്റുമാർക്ക് എയർലൈനുകൾ നൽകിയിട്ടുണ്ട്.

Content Highlights: Multiple airlines have temporarily suspended select flight services to Kerala, causing inconvenience to expatriate travellers, particularly those from Gulf countries. The cancellations have disrupted travel schedules, and passengers are advised to check with their respective airlines for the latest updates and alternative arrangements.

dot image
To advertise here,contact us
dot image