

ഇന്ത്യയുടെ 15 കാരനായ കൗമാര താരം വൈഭവ് സൂര്യവംശിയ്ക്ക് ആദ്യ ഇന്റർനാഷണൽ ഫിഫ്റ്റി. സിംബാബ്വെക്കെതിരെയായ ആദ്യ ടി 20 യിലാണ് താരം ഫിഫ്റ്റി തികച്ചത്. 18 പന്തിൽ നാല് സിക്‌സറും നാല് ഫോറുകളും അടക്കം 50 റൺസാണ് താരം നേടിയത്. ഫിഫ്റ്റി തികച്ചതിന് തൊട്ടുപിന്നാലെയുള്ള പന്തിൽ താരം വിക്കറ്റ് നൽകി മടങ്ങി.
ഇതിന് മുമ്പുള്ള ഇംഗ്ലണ്ട് പരമ്പരയിൽ അരങ്ങേറിയ താരത്തിന് ആ പരമ്പരയിൽ തിളങ്ങാനായിരുന്നില്ല. എന്നാൽ സിംബാബ്വെക്കെതിരെയായ ആദ്യ ടി 20 യിൽ തന്നെ താരം വരവറിയിച്ചു.
മത്സരത്തിൽ 6 .2 ഓവർ പിന്നിടുമ്പോൾ 68 റൺസിന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. വൈഭവിനെ കൂടാതെ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു റൺസാണ് അഭിഷേക് നേടിയത്. നിലവിൽ 16 റൺസുമായി ഇഷാൻ കിഷനും റൺസൊന്നുമെടുക്കാതെ ശ്രേയസ് അയ്യരുമാണ് ക്രീസിൽ.
126 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മറികടക്കാനുള്ളത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്‍വെ 125 റൺസ് നേടിയത്. സിംബാബ്‌വെ ബാറ്റർമാർ അപ്പാടെ നിരാശപ്പെടുത്തിയപ്പോൾ വെസ്ലി മധേവെരെയാണ് ഭേദപ്പെട്ട സ്കോറിലേക്ക് ടീമിനെ എത്തിച്ചത്.
Content highlight:vaibhav suryavanshi half century india vs zimbabwe