റെസ്റ്റോറന്റുകളേക്കാൾ പ്രിയം ഓൺലൈൻ ഭക്ഷണത്തോട്; യുഎഇയിൽ ഡെലിവറി ഓർഡറുകളിൽ റെക്കോർഡ് വളർച്ച

റെസ്റ്റോറന്റുകളിലെ മൊത്തം ഓർഡറുകളിൽ ഏകദേശം മൂന്നിലൊന്നും ഇപ്പോൾ ഡെലിവറി ഓർഡറുകളാണ്

റെസ്റ്റോറന്റുകളേക്കാൾ പ്രിയം ഓൺലൈൻ ഭക്ഷണത്തോട്; യുഎഇയിൽ ഡെലിവറി ഓർഡറുകളിൽ റെക്കോർഡ് വളർച്ച
dot image

യുഎഇയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തുന്നു. 2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ ആകെ ഭക്ഷണ വിതരണ ഓർഡറുകളിൽ 15.2 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി പ്രമുഖ റെസ്റ്റോറന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ദാതാക്കളായ 'സിർവ് മെന'യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. റെസ്റ്റോറന്റുകളിലെ മൊത്തം ഓർഡറുകളിൽ ഏകദേശം മൂന്നിലൊന്നും ഇപ്പോൾ ഡെലിവറി ഓർഡറുകളാണെന്നതാണ് മറ്റൊരു പ്രത്യേകത.

റെസ്റ്റോറന്റുകളിൽ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഡെലിവറി ഓർഡറുകളിലുണ്ടായ വൻ വർദ്ധനവ് ഈ മേഖലയ്ക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്. സിർവ് നെറ്റ്‌വർക്കിന് കീഴിലുള്ള റസ്റ്റോറന്റ് ഓർഡറുകളുടെ 30.5 ശതമാനവും ഡെലിവറി വഴി ലഭിച്ചവയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25.4 ശതമാനം മാത്രമായിരുന്നു.

രാജ്യത്ത് സ്മാർട്ട്‌ഫോൺ ഉപയോഗത്തിലുണ്ടായ ദ്രുതഗതിയിലുള്ള വർദ്ധനവും സൂപ്പർ ആപ്പുകളുടെ ജനപ്രീതിയുമാണ് ഭക്ഷണ വിതരണ മേഖലയിലെ ഈ മാറ്റത്തിന് പ്രധാന കാരണം. ആളുകൾ സൗകര്യപ്രദമായ ഓൺലൈൻ ഓർഡറിംഗ് രീതികളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടെ, 2026-ൽ യുഎഇയിലെ ഓൺലൈൻ ഭക്ഷണ വിതരണ വിപണി 10.86 ബില്യൺ ഡോളറിന്റെ മൂല്യത്തിലേക്ക് ഉയരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: A new report shows that online food delivery continues to surge in the UAE, with residents increasingly preferring home delivery over dining at restaurants. The trend reflects changing consumer habits, greater convenience, and the rapid growth of digital food delivery platforms.

dot image
To advertise here,contact us
dot image