

ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങളുമായി അബുദാബി പൊലീസ്. ഈ സുരക്ഷാ നിര്‍ദേശങ്ങള്‍ ഇലക്ട്രിക് സൈക്കിള്‍, സ്‌കൂട്ടര്‍ എന്നിവ ഓടിക്കുന്ന ആളുകളുടെ സ്വയം രക്ഷയ്ക്കും റോഡില്‍ ഉള്ള മറ്റ് ആളുകളെ സംരക്ഷിക്കുന്നതിനുമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇ സ്കൂട്ടർ അപകടങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഒമ്പത് നിർദ്ദേശങ്ങളാണ് പൊലീസ് പുറത്തിറക്കിയത്.
അപകടങ്ങൾ പറ്റിയാൽ പരിക്കേൽക്കാതിരിക്കാൻ ഇലക്ട്രിക് വാഹനം ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ്, എൽബോ പാഡ്, ക്നീ പാഡ് (Eolbow pad, Knee pad) തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണം.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും സൈക്കിളുകള്‍ക്കും നിര്‍ദേശിച്ചിരിക്കുന്ന പാതകളില്‍ മാത്രം യാത്രചെയ്യുക. മോട്ടോര്‍ വാഹനങ്ങള്‍ പോകുന്ന പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ ഓടിക്കാതിരിക്കുക.
നിശ്ചിത വേഗതയിൽ മാത്രം വാഹനം ഓടിക്കുക, സ്വയം സുരക്ഷയെയും മറ്റുള്ളവരുടെ സുരക്ഷയെയും അപകടത്തിലാക്കുന്ന തരത്തിൽ അമിത വേഗതയിൽ ഇ സ്കൂട്ടറുകൾ ഓടിക്കരുത്.
വാഹനം ഓടിക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്ന രീതിയിലുള്ള ഭാരമുള്ള സാധനങ്ങള്‍ കൊണ്ടുപോകാതിരിക്കുക, ആളുകളെ കയറ്റാതിരിക്കുക.
ട്രാഫിക് സിഗ്നലുകളും അടയാളങ്ങളും പിന്തുടരുക. വാഹനം ഓടിക്കുമ്പോള്‍ ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈല്‍ ഫോണ്‍, ഹാന്‍ഫ്രീ ഡിവൈസസ് തുടങ്ങിയ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക.
വാഹനം ഓടിക്കുന്നടിന് മുമ്പ് ബ്രേക്ക്, ടയര്‍, ലൈറ്റ് തുടങ്ങിയവ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പു വരുത്തുക.
തിരക്കുള്ള ഇടങ്ങളില്‍ വേഗത കുറച്ച് വാഹനം ഓടിക്കുക.
എന്നിവയാണ് പൊലീസ് നല്‍കിയിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍.
ഇവ പാലിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഈ ആഴ്ച ആദ്യം, അബുദാബി പൊലീസ് ഇലക്ട്രിക് സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉള്‍പ്പെടുന്ന ഗുരുതരമായ അപകടങ്ങള്‍ എടുത്തുകാണിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചിരുന്നു. അനധികൃത പ്രദേശങ്ങളില്‍ അവ ഉപയോഗിക്കുന്നതിനെതിരെയോ സുരക്ഷാ ആവശ്യകതകള്‍ അവഗണിക്കുന്നതിനെതിരെയോ റൈഡര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇത്.
Content Highlight: Abu Dhabi has outlined nine important rules that electric scooter riders must follow to ensure safe and legal travel