യുഎഇ പൗരന്മാർക്ക് മികച്ച ആരോ​ഗ്യപരിരക്ഷ ലക്ഷ്യം; പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി അധികൃതർ

ജനങ്ങളുടെ ആരോഗ്യത്തിനും മികച്ച ജീവിതസാഹചര്യങ്ങള്‍ക്കും ഭരണകൂടം നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ ചരിത്ര പ്രഖ്യാപനം

യുഎഇ പൗരന്മാർക്ക് മികച്ച ആരോ​ഗ്യപരിരക്ഷ ലക്ഷ്യം; പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി അധികൃതർ
dot image

യുഎഇ പൗരന്മാരായ എല്ലാവര്‍ക്കും സമഗ്രമായ ആരോഗ്യപരിരക്ഷയും മികച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്ന ദേശീയ ആരോഗ്യസംരക്ഷണ സംവിധാനം നടപ്പിലാക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യുഎഇയിലെ എല്ലാ എമിറേറ്റുകളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള പൂര്‍ണമായും സംയോജിപ്പിച്ച ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതിന്റെ പ്രധാന സവിശേഷത. ജനങ്ങളുടെ ആരോഗ്യത്തിനും മികച്ച ജീവിതസാഹചര്യങ്ങള്‍ക്കും ഭരണകൂടം നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ ചരിത്ര പ്രഖ്യാപനം. രോഗപ്രതിരോധം, ഡിജിറ്റല്‍ പരിവര്‍ത്തനം, പൊതുജനാരോഗ്യം, നൂതന സാങ്കേതികവിദ്യകള്‍, സുസ്ഥിരമായ ആരോഗ്യസേവനങ്ങള്‍ എന്നിവയിലൂന്നിയുള്ള ഒരു അത്യാധുനിക ആരോഗ്യമേഖല കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യാന്തര നിലവാരത്തിലുള്ള മികച്ച മാതൃകകള്‍ക്ക് അനുസൃതമായി, ലഭ്യമായ വിഭവങ്ങള്‍ കൃത്യമായി വിനിയോഗിച്ച് ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സജ്ജീകരണങ്ങളും വര്‍ദ്ധിപ്പിക്കാന്‍ പുതിയ സംവിധാനം സഹായിക്കും.

മനുഷ്യന്റെ ആരോഗ്യത്തിനും ജീവിതനിലവാരത്തിനും രാജ്യം നല്‍കുന്ന മുന്‍ഗണനയുടെ പ്രതിഫലനമാണെിതെന്നും അധികൃര്‍ അറിയിച്ചു. കൂടുതല്‍ കാര്യക്ഷമവും വേഗതയേറിയതുമായ ദേശീയ ആരോഗ്യ മാതൃകയിലേക്കുള്ള തന്ത്രപരമായ ചുവടുവെപ്പാണ് ഈ പുതിയ സംവിധാനം. പ്രതിരോധം, സുസ്ഥിരത, നവീകരണം എന്നിവയുടെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്.

Content Highlights: The UAE government is preparing to implement a new healthcare project designed to enhance medical services and ensure improved healthcare protection for citizens. The initiative is part of broader efforts to strengthen the country’s public health sector.

dot image
To advertise here,contact us
dot image