ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ നിര്‍മാണം; ഷാര്‍ജയിലെ പ്രധാന ഇന്റര്‍ചേഞ്ചുകളില്‍ ഒന്ന് അടച്ചു

ഗതാഗത നിയന്ത്രണം ഞായറാഴ്ച വൈകുന്നേരം വരെ തുടരുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ നിര്‍മാണം; ഷാര്‍ജയിലെ പ്രധാന ഇന്റര്‍ചേഞ്ചുകളില്‍ ഒന്ന് അടച്ചു
dot image

ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജയിലെ പ്രധാന ഇന്റര്‍ചേഞ്ചുകളില്‍ ഒന്ന് താത്ക്കാലികമായി അടച്ചു. ഷാര്‍ജ ഗ്രാന്‍ഡ് മോസ്‌കിന് സമീപം എമിറേറ്റ്‌സ് റോഡിനെയും മലീഹ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്‌സിറ്റിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് രാത്രിയോടെ ആരംഭിച്ച ഗതാഗത നിയന്ത്രണം ഞായറാഴ്ച വൈകുന്നേരം വരെ തുടരുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

മലീഹയിലേക്കും സെന്‍ട്രല്‍ ഷാര്‍ജയിലേക്കും പോകുന്ന യാത്രക്കാര്‍ ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഖോര്‍ഫക്കാന്‍ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവ യാത്രക്കായി തെരഞ്ഞെടുക്കാം. റോഡ് അടച്ചതിന്റെ ഭാഗമായി പ്രദേശത്ത് താത്ക്കാലിക സൂചന ബോര്‍ഡുകളും വഴിതിരിച്ചുവിടല്‍ അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു.

Content Highlights: A major interchange in Sharjah has been closed due to Etihad Rail construction work. Authorities have issued traffic advisories and alternate route guidance for commuters.

dot image
To advertise here,contact us
dot image