

മികച്ച ചികിത്സാ സൗകര്യങ്ങളും സുരക്ഷിതമായ ആരോഗ്യനയങ്ങളും ഉറപ്പാക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ. പ്രമുഖ ആഗോള ഏജന്‍സിയായ എഡല്‍മാന്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് യുഎഇയുടെ നേട്ടം വ്യക്തമാക്കുന്നത്. രാജ്യത്തെ ആശുപത്രികള്‍, ആരോഗ്യ മന്ത്രാലയം, മരുന്ന് നിയന്ത്രണ ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഈ നേട്ടത്തിന് കാരണമന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യുഎഇയിലെ ആയിരത്തോളം ആളുകള്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളിലായി 16,000-ത്തിലധികം ജനങ്ങളാണ് സര്‍വെയുടെ ഭാഗമായത്. ആരോഗ്യ മന്ത്രാലയവും പ്രാദേശിക ആരോഗ്യ അതോറിറ്റികളും നടപ്പിലാക്കുന്ന നയങ്ങളില്‍ ഏകദേശം 90 ശതമാനം പേരും പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തി. ആഗോളതലത്തില്‍ പല വികസിത രാജ്യങ്ങളിലും ആരോഗ്യ സംവിധാനങ്ങളോടുള്ള ജനങ്ങളുടെ ആത്മവിശ്വാസം കുറഞ്ഞുവരുമ്പോഴാണ് യുഎഇയുടെ നേട്ടം എന്നതും ശ്രദ്ധേയമാണ്.
Content Highlights: The UAE has secured the top position among world nations for excellent treatment facilities and safe healthcare policies, reflecting its strong medical infrastructure and advanced health services.