

പ്രാദേശിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്നതായി സൈബര്‍ സുരക്ഷാ കൗണ്‍സില്‍. രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യമാക്കി പ്രതിദിനം അഞ്ച് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ സൈബര്‍ ഭീഷണികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
എഐ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ശത്രുതാപരമായ സംഘടനകള്‍ എന്ന് സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ കുവൈറ്റി വ്യക്തമാക്കി. ചാറ്റ് ജിപിടി പോലുള്ള ജനറേറ്റീവ് എഐ ഉപകരണങ്ങള്‍ ഉപയോഗിച്ച് വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ വഴി തെറ്റിദ്ധാരണ പരത്താനും ഫിഷിംഗ് കാമ്പെയ്നുകള്‍ നടത്താനും ആക്രമണകാരികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ദേശീയ സൈബര്‍ പ്രതിരോധ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണെന്നും ഭൂരിഭാഗം ഭീഷണികളും കൃത്യസമയത്ത് തന്നെ കണ്ടെത്തി നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: