തൊഴിൽ മേഖലയിൽ സുതാര്യത ഉറപ്പാക്കുക ലക്ഷ്യം; പരിശോധനകൾ ശക്തമാക്കി യുഎഇ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിയമലംഘനങ്ങളിൽ 13 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതർ

തൊഴിൽ മേഖലയിൽ സുതാര്യത ഉറപ്പാക്കുക ലക്ഷ്യം; പരിശോധനകൾ ശക്തമാക്കി യുഎഇ
dot image

രാജ്യത്തെ തൊഴിൽ മേഖലയിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി യുഎഇ സർക്കാർ. മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2025-ൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ആകെ 6.95 ലക്ഷം പരിശോധനകളാണ് പൂർത്തിയാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് നിയമപാലനത്തിൽ 34 ശതമാനം വർധനവുണ്ടായതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും (AI) സഹായത്തോടെയാണ് മന്ത്രാലയം ഇപ്പോൾ പരിശോധനകൾ ഏകോപിപ്പിക്കുന്നത്. വിവിധ ഫെഡറൽ സ്ഥാപനങ്ങളുമായി ചേർന്ന് 3,000-ത്തിലധികം സംയുക്ത പരിശോധനകൾ നടത്തി. ഡാറ്റാ അനാലിസിസ് വഴി നിയമലംഘനങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നത് പരിശോധനകളുടെ കാര്യക്ഷമത വർധിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിയമലംഘനങ്ങളിൽ 13 ശതമാനം കുറവുണ്ടായിട്ടുണ്ട്. നിയമവിരുദ്ധമായ ലേബർ ക്യാമ്പുകളുടെയും താമസസൗകര്യങ്ങളുടെയും എണ്ണത്തിൽ 30 ശതമാനം കുറവുണ്ടായി. വ്യാജ സ്വദേശിവത്ക്കരണം തടയാൻ സ്വീകരിച്ച നടപടികൾ വഴി ഇത്തരം നിയമലംഘനങ്ങളിൽ 62 ശതമാനം ഇടിവുണ്ടായി.

യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്ക് അനുയോജ്യമായ, സുസ്ഥിരവും മത്സരാധിഷ്ഠിതവുമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പരിശോധനകൾക്ക് പിന്നിലെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: The UAE has intensified inspections across the labour sector to ensure greater transparency and compliance with employment regulations. Authorities aim to strengthen monitoring mechanisms, protect worker rights, and enforce labour laws more strictly. The move is part of broader efforts to improve workplace standards and ensure fair practices across industries.

dot image
To advertise here,contact us
dot image