യുദ്ധഭീതി ഒഴിഞ്ഞു; ഒമാനിൽ ഇഫ്താർ സം​ഗമങ്ങൾ നടന്നു

ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം നടത്തിയ ഇഫ്താറിൽ ഷക്കീൽ കോമത്ത്, മറിയം ചെറിയാൻ, ഷക്കീൽ ഹസൻ എന്നിവർ പങ്കെടുത്തു

യുദ്ധഭീതി ഒഴിഞ്ഞു; ഒമാനിൽ ഇഫ്താർ സം​ഗമങ്ങൾ നടന്നു
dot image

പശ്ചിമേഷൻ യുദ്ധത്തിന്റെ ഭീകര അന്തരീക്ഷത്തിന് അയവ് വന്നതോടെ ഗൾഫ് ജീവിതം സാധാരണഗതിയിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ ഒമാനിൽ നിരവധി ഇഫ്താർ സംഗമങ്ങൾ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം നടത്തിയ ഇഫ്താറിൽ ഷക്കീൽ കോമത്ത്, മറിയം ചെറിയാൻ, ഷക്കീൽ ഹസൻ എന്നിവർ പങ്കെടുത്തു. സോഷ്യൽ ക്ലബ്ബിന്റെ കേരള വിഭാഗം ഇഫ്താറിൽ ഡോക്ടർ പി മുഹമ്മദലിയായിരുന്നു മുഖ്യ അതിഥി, അജയൻ പൊയ്യാരാ സന്തോഷ് കുമാർ എന്നിവർ നേതൃത്വം വഹിച്ചു.

റൂമി മലയാളി അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ ഡോക്ടർ മുജീബ് പത്തനംതിട്ട പ്രഭാഷണം നടത്തി, ഫൈസൽ ആലുവ നേതൃത്വം വഹിച്ചു. സീബ് മബെലയിൽ കൊടുങ്ങല്ലൂർ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിന് കൂട്ടായ്മ പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ്, അൻസാർ കുഞ്ഞുമൊയ്‌തീൻ, സുനിൽ കാട്ടകത്ത്, കൃഷ്ണകുമാർ, ബിജു അയ്യാരിൽ എന്നിവർ നേതൃത്വം നൽകി, മസ്കറ്റ് ക്രിയേറ്റീവ് ആർട്സ് ഗ്രൂപ്പിന്റെ ഇഫ്താർ സംഗമം കോറം റോസ് ഗാർഡിൽ വച്ച് നടന്നു. മാത്യു മെഴുവേലി, ലേഖ സജി, അനസ് ആലുവ എന്നിവർ നേതൃത്വം നൽകി.

Content Highlights: As regional tensions ease and the threat of conflict diminishes, Oman hosted communal Iftar gatherings. Citizens and residents came together to break their fast, reflecting a sense of relief and normalcy during the holy month of Ramadan.

dot image
To advertise here,contact us
dot image