

യുഎഇയില്‍ സകാത്ത് വിതരണവും ശേഖരണവും കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കി ഭരണകൂടം. അര്‍ഹരായവരെ കണ്ടെത്തുന്നതിനും അര്‍ഹരായവര്‍ക്ക് തന്നെ സഹായങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതിലൂടെ കഴിയും. വിവിധ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് സക്കാത്ത് തുക കൈമാറാനാകും.
നാഷണല്‍ സകാത്ത് എന്ന പേരിലാണ് പുതിയ പ്ലാറ്റ് ഫോം പുറത്തിറക്കിയിരിക്കുന്നത്. സകാത്ത് നല്‍കുന്നവരെയും അത് സ്വീകരിക്കാന്‍ അര്‍ഹരായവരെയും ഡിജിറ്റല്‍ സംവിധാനത്തിലൂടെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു ഗേറ്റ്വേയായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സകാത്ത് കണക്കാക്കുന്നതിനും ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കൃത്യമായ നിയമപരമായ ചട്ടക്കൂട് ഈ പ്ലാറ്റ്ഫോം ഉറപ്പാക്കുന്നു.
ക്രെഡിറ്റ് കാര്‍ഡുകള്‍, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് പുറമെ ആപ്പിള്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ സക്കാത്ത് തുക കൈമാറാനാകും. പഠനത്തിന് സാമ്പത്തിക സഹായം ആവശ്യമുള്ള കുട്ടികള്‍, ചികിത്സാ സഹായം ആവശ്യമുള്ളവര്‍, കടബാധ്യതയുള്ളവര്‍, അനാഥകള്‍, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കായി പ്രത്യേക ഓപ്ഷനുകള്‍ 'നാഷണല്‍ സകാത്ത് പ്ലാറ്റഫോമില്‍ ലഭ്യമാണ്.
ഒരാള്‍ക്ക് തന്നെ ഒന്നിലധികം പദ്ധതികളിലേക്ക് ഒരേസമയം പണം നല്‍കാന്‍ സഹായിക്കുന്ന 'കാര്‍ട്ട്' സൗകര്യവും പ്ലാറ്റ്‌ഫോമിലുണ്ട്. നിലവിലുള്ള ജീവകാരുണ്യ സംഘടനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്നത് കൂടിയാണ് പുതിയ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്.
ഔദ്യോഗിക ഡാറ്റാബേസുകള്‍ ഉപയോഗിച്ച് അര്‍ഹരായവരെ കണ്ടെത്താനും സഹായങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വരും നാളുകളില്‍ സകാത്ത് കണക്കാക്കുന്നതും ഗുണഭോക്താക്കളെ കണ്ടെത്തുന്നതുമടക്കമുളള നപടികള്‍ കൂടുതല്‍ ലളിതമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ കൂടി പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
Content Highlights: The UAE has launched the National Zakat Platform, an online platform aimed at making Zakat distribution more transparent and efficient. The platform connects Zakat payers with eligible beneficiaries through a digital system, standardizing Zakat calculation, collection, and distribution processes