വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാർത്ത; പൂര്‍ണമായും തുറന്ന് ജെബല്‍ ജെയ്സ് കൊടുമുടി

ജനപ്രിയ ലക്ഷ്യസ്ഥാനമായ റാസ് അല്‍ ഖൈമയില്‍ സന്ദര്‍ശക പ്രവേശനവും മൊത്തത്തിലുള്ള അനുഭവവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്നും അധികൃതര്‍ അറിയിച്ചു

വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാർത്ത; പൂര്‍ണമായും തുറന്ന് ജെബല്‍ ജെയ്സ് കൊടുമുടി
dot image

യുഎഇയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ജെബല്‍ ജെയ്സ് സഞ്ചാരികള്‍ക്കായി പൂര്‍ണമായും തുറന്നു. ഇപ്പോള്‍ യാതൊരു പ്രവേശന അനുമതിയും ഇല്ലാതെ സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും വാഹനമോടിച്ച് മലനിരകളിലേക്ക് പോകാനാകും. മനോഹരമായ വ്യൂ പോയിന്റുകള്‍, ഔട്ട്‌ഡോര്‍ ആകര്‍ഷണങ്ങള്‍, ഡൈനിംഗ് വേദികള്‍ എന്നിവ അതിഥികള്‍ക്ക് സ്വതന്ത്രമായി സന്ദര്‍ശിക്കാനാക്കുമെന്ന് റാക്ക് ടൂറിസം വ്യക്തമാക്കി.

ജനപ്രിയ ലക്ഷ്യസ്ഥാനമായ റാസ് അല്‍ ഖൈമയില്‍ സന്ദര്‍ശക പ്രവേശനവും മൊത്തത്തിലുള്ള അനുഭവവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ മലയോര പാതയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാലാണ് ജെബല്‍ ജെയ്‌സിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടഞ്ഞിരുന്നത്.

Content Highlights: Jebel Jais, the highest peak in the UAE, has fully reopened to visitors without requiring an entry permit. The mountain was temporarily closed due to heavy rains that damaged the roads, but it's now open for visitors to explore and enjoy the scenic views, outdoor activities, and dining options

dot image
To advertise here,contact us
dot image