കൊല്ലം ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം

കൊല്ലം ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു
dot image

ഇരവിപുരം: കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിച്ചു. അനുജൻ ജ്യേഷ്ഠനെയാണ് കൊലപ്പെടുത്തിയത്. 46കാരനായ അനിലിനെ അനുജൻ കെനിലാണ് കൊലപ്പെടുത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹോദരങ്ങൾ തമ്മിൽ തർക്കത്തിലേർപ്പെടുകയും പിന്നാലെ കെനിൽ അനിലിനെ തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടന്‍ തന്നെ അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരും തമ്മിൽ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്ന പതിവുണ്ടെന്നാണ് വിവരം. അമ്മ മാത്രമാണ് ഇവർക്കുള്ളത്. കെനിലിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു.

Content Highlights: A man died in Kollam after his brother allegedly hit him with a log

dot image
To advertise here,contact us
dot image