യുഎഇയിൽ മൂടൽ മഞ്ഞ് ശക്തമാകുന്നു; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ശനിയാഴ്ച വരെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ദ്ധിക്കും

യുഎഇയിൽ മൂടൽ മഞ്ഞ് ശക്തമാകുന്നു; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
dot image

യുഎ‌ഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് ശക്തമാകുന്നു. വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ ശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.

ശനിയാഴ്ച വരെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ദ്ധിക്കും. ഇതാണ് മൂടല്‍ മഞ്ഞ് ശക്തമാകാന്‍ കാരാണം. രാജ്യത്തിന്റെ തീരദേശ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും ദുരക്കാഴ്ച കുറയാന്‍ മൂടല്‍ മഞ്ഞ് കാരണമാകും. ഈ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

മൂടല്‍ മഞ്ഞ് പലപ്പോഴും വലിയ അപകട സാധ്യത സൃഷ്ടിക്കുന്നതായി ദുബായ് പൊലീസും വ്യക്തമാക്കി. വേഗതയേറിയ റോഡുകളില്‍ ദൃശ്യപരിധി പെട്ടെന്ന് കുറയുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവച്ചേക്കാമെന്നും ഇക്കാര്യം വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്താറുണ്ട്. ഇത് മനസിലാക്കന്‍ സ്മാര്‍ട്ട് സൈന്‍ ബോര്‍ഡുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിർദ്ദേശിച്ചു. ഈ സമയങ്ങളില്‍ ബീം ലൈറ്റുകളോ ഫോഗ് ലൈറ്റുകളോ മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഇടുന്നത് നിയമവിരുദ്ധമാണ്.

വാഹനം അപകടത്തില്‍പ്പെട്ട് റോഡരികില്‍ നിര്‍ത്തിയിടുമ്പോള്‍ മാത്രമാണ് ഇത് ഉപയോഗിക്കേണ്ടത്. ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ലൈറ്റുകള്‍ ഇടാതെ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ ഈടാക്കും. ഇതിന് പുറമെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും.

Content Highlights: The UAE is experiencing intensifying fog, with drivers urged to exercise caution on the roads. Motorists are advised to slow down and use low-beam headlights to navigate safely through the thick fog. Travelers are encouraged to check weather updates and plan journeys accordingly

dot image
To advertise here,contact us
dot image