അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യം; അബുദാബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു

ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനായി നടത്തി വരുന്ന തുർച്ചയായി ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.

അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യം; അബുദാബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു
dot image

അബുദാബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ. വേഗപരിധിയിലെ മാറ്റം കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ജോയിന്റ് ട്രാഫിക് സുരക്ഷാ കമ്മിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഗതാഗത സുരക്ഷ വർദ്ധിപ്പിച്ച് അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അബുദാബി നഗരത്തിലെ മൂന്ന് പ്രധാന റോഡുകളിലെ വേഗ പരിധിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അബുദാബി അൽ ഐൻ ഇ -22 റോഡിൽ അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബാനി യാസ് ഇന്റർചേഞ്ച് വരെയുള്ള ഇരു ദിശകളിലെയും പരമാവധി വേഗത പരിധി മണിക്കൂറിൽ 140 കിലോമീറ്റർ ആയിരിക്കും. നേരത്തെ ഇത് 160 കിലോമീറ്ററായിരുന്നു. ബാനി യാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജ് കോംപ്ലക്സ് വരെയുള്ള ഇരു ദിശകളിലെയും വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായും കുറച്ചു. അൽ റൗദ റോഡിലെ വേഗ പരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചതായും അബുദാബി ഗതാഗത അതോറിറ്റി വ്യക്തമാക്കി.

ഇരു ദിശകളിലും ഈ വേഗ പരിധി ബാധകമാണ്. വേഗപരിധിയിലെ മാറ്റം സൂചിപ്പിക്കുന്ന ബോർഡുകളും റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. പുതിയ നിയമം എല്ലാവരും കൃത്യമായി പലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വേഗപരിധിയിൽ മാറ്റം വരുത്തുന്നതെന്ന് ജോയിന്റ് ട്രാഫിക് സുരക്ഷാ കമ്മിറ്റി വ്യക്തമാക്കി. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനായി നടത്തി വരുന്ന തുർച്ചയായി ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിൽ മറ്റ് രണ്ട് പ്രധാന ഹൈവേകളിലെ വേഗത പരിധിയിലും അബുദാബി മൊബിലിറ്റി മാറ്റം വരുത്തിയിരുന്നു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായും സ്വീഹാൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററുമായാണ് കുറച്ചത്.

Content Highlights: In a continued effort to improve traffic safety and minimize accidents on the major roads, the Joint Committee for Traffic Safety in Abu Dhabi implemented reduced speed limits on three major roads starting Tuesday, following earlier announcements. 

dot image
To advertise here,contact us
dot image