

ഞായറാഴ്ച നടക്കുന്ന ദുബായ് മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ദുബായ് മെട്രോയുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിമുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
മത്സരാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും തടസമില്ലാത്ത യാത്ര ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് അതിരാവിലെ സേവനം ലഭ്യമാക്കുന്നത്. സാധാരണയായി ഞായറാഴ്ചകളില്‍ രാവിലെ എട്ട് മണി മുതലാണ് മെട്രോ സര്‍വീസുകള്‍ ആരംഭിക്കാറുള്ളത്. എന്നാല്‍ മാരത്തണ്‍ പ്രമാണിച്ച് ഇത് മൂന്ന് മണിക്കൂര്‍ നേരത്തെയാക്കി പുനക്രമീകരിക്കുകയായിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്രയ്ക്കും യാത്രക്കാര്‍ മുന്‍കൂട്ടി 'നോല്‍' കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യണമെന്നും ആര്‍ടിഎ നിര്‍ദ്ദേശിച്ചു.
Content Highlights: To accommodate the influx of participants and spectators for the Dubai Marathon, the Dubai Metro has revised its operating hours. This adjustment ensures better access and smoother transportation during the marathon event, making it easier for people to travel to and from key locations. The extended hours reflect Dubai’s commitment to providing convenient and efficient public transportation during major events.