

മഴയുള്ള സമയത്ത് റോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയ എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്ത് ഷാര്‍ജ പൊലീസ്. നിയമ ലംഘകര്‍ക്കെതിരെ കനത്ത പിഴയും ചുമത്തി. ഗതാഗത നിയമങ്ങള്‍ പാലിച്ച് എല്ലാവരും വാഹനം ഓടിക്കണമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിയ വാഹന ഉടമകള്‍ക്കെതിരെയാണ് ഷാര്‍ജ പൊലീസിന്റെ നടപടി. കഴിഞ്ഞയാഴ്ച മഴ പെയ്ത സമയത്ത് ഷാര്‍ജയിലെ പൊതുനിരത്തുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്ത്. സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നതിനൊപ്പം മറ്റ് യാത്രക്കാര്‍ക്കും ഇവര്‍ ഭീഷണി സൃഷ്ടിച്ചതായി പൊലീസ് വ്യക്തമാക്കി. ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് എട്ട് വാഹന ഉടമകള്‍ക്കെതിരെയും കനത്ത പിഴയും ചുമത്തി. ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകളും ചുമത്തിയിട്ടുണ്ട്. പിടിച്ചെടുന്ന വാഹനം വിട്ടുകിട്ടാന്‍ റിലീസിംഗ് ഫീസ് ആയി വലിയ തുക വെറെയും ല്‍കേണ്ടി വരും.
നിശ്ചിത സമയത്തിനുള്ളില്‍ വാഹനം തിരിച്ചെടുത്തില്ലെങ്കില്‍ അവ പൊതുലേലത്തില്‍ വെച്ച് വില്‍പ്പന നടത്തും. പ്രതികൂല കാലാവസ്ഥയില്‍ ഇത്തരത്തിലുളള അശ്രദ്ധമായ പെരുമാറ്റം വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പൊതു സുരക്ഷക്കും ഇത്തരം നടപടികള്‍ ഭീഷണിയാണെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് മുഹമ്മദ് അല്‍ കേ പറഞ്ഞു. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ശക്തമായ പരിശോധനയാണ് ഷാര്‍ജയിലൂടനീളം നടന്നു വരുന്നത്. ഡ്രൈവര്‍മാരുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക എഐ ക്യാമറകളുടെ സഹായത്തോടെയാണ് വിവിധ മേഖലകളിലെ പരിശോധന. ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ അടുത്തിടെയും നിരവധി വാഹനങ്ങള്‍ ഷാര്‍ജ പൊലീസ് പിടിച്ചെടുത്തിരുന്നു. രൂപമാറ്റം വരുത്തിയയും അമിത ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങള്‍ക്കെതിരായ നടപടിയും ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Sharjah police have seized eight vehicles involved in performing dangerous stunts on wet roads during heavy rain. The authorities took strict action against the drivers for their reckless behavior, ensuring the safety of road users. This action highlights the increased efforts by law enforcement to curb such dangerous activities, particularly during adverse weather conditions, to prevent accidents and maintain public safety.