ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍; ആദ്യ സ്റ്റേഷൻ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ജനസാന്ദ്രതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്

ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍; ആദ്യ സ്റ്റേഷൻ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
dot image

ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസിന്റെ ആദ്യ സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അബുദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ സജ്ജമാക്കിയ സ്‌റ്റേഷന്റെ വിശദാംശങ്ങളാണ് ഇത്തിഹാദ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. വിവിധ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അധികം വൈകാതെ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയില്‍.

അബുദബിയെ ദുബായിയുമായും ഫുജൈറയുമായും ബന്ധിപ്പിക്കുന്ന എത്തിഹാദ് റെയില്‍ ശൃംഖലയിലെ പ്രധാന കവാടമായിരിക്കും മുഹമ്മദ് ബിന്‍ സാദിയ് സറ്റിയിലെ ഈ സ്റ്റേഷന്‍. അബുദബി ഡല്‍മ മാളിന് എതിര്‍വശത്തായാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.

അറബ് പൈതൃകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സ്റ്റേഷന്റെ രൂപ കല്‍പ്പന. കഫേകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഡിജിറ്റല്‍ സ്‌ക്രീനുകള്‍ എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബസുകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള മറ്റ് പൊതുഗാതാഗത സംവിധാനങ്ങളുമായും സ്റ്റേഷനെ ബന്ധിപ്പിക്കും. ഇതടക്കമുള്ള 11 സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ അടുത്തിടെ ഇത്തിഹാദ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് അധികം വൈകാതെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് വ്യക്തമാക്കി.

ജനസാന്ദ്രതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ബിസിനസ്, ഇക്കണോമി ക്ലാസുകളാകും പാസഞ്ചര്‍ ട്രെയിനുകളില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ 16 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 56 സീറ്റുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. വൈ-ഫൈ കണക്റ്റിവിറ്റി, ഓരോ സീറ്റിലും പവര്‍ ഔട്ട്ലെറ്റുകള്‍ എന്നിയും പ്രത്യേകതയാണ്. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. യാത്രാക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

ട്രെയിന്‍ റൂട്ടുകള്‍, ടിക്കറ്റ് നിരക്കുകള്‍ എന്നിവയും ആപ്പിലൂടെ മനസിലാക്കാനാകും. ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ബസ്, ടാക്സി, ദുബായ് മെട്രോ, ഓണ്‍ ഡിമാന്‍ഡ് ടാക്സി എന്നിവയിലേക്കുള്ള തുടര്‍ യാത്രകളും ആസൂത്രണം ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തിഹാദ് റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നോടെ എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാസമയം വലിയ തോതില്‍ കുറയും എന്നതാണ് പ്രധാന പ്രത്യേകത. 50 മിനിറ്റുകൊണ്ട് അബുദബിയില്‍ നിന്ന് ദുബായില്‍ എത്തിച്ചേരാനാകും.

Content Highlights: Etihad Rail has unveiled the first visuals of its passenger service station, offering a glimpse into the upcoming rail network in the UAE. The release marks a major step toward launching passenger rail services, aimed at enhancing connectivity and sustainable transport across the country. The project is expected to significantly improve intercity travel once operational.

dot image
To advertise here,contact us
dot image