റോഡുകളിൽ സുരക്ഷ ശക്തമാക്കുക ലക്ഷ്യം; ആധുനിക പട്രോള്‍ വാഹനങ്ങള്‍ നിരത്തിലിറക്കി കുവൈത്ത്

റോഡുകളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുക, പൊതുജന സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റോഡുകളിൽ സുരക്ഷ ശക്തമാക്കുക ലക്ഷ്യം; ആധുനിക പട്രോള്‍ വാഹനങ്ങള്‍ നിരത്തിലിറക്കി കുവൈത്ത്
dot image

കുവൈത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ആധുനിക പട്രോള്‍ വാഹനങ്ങള്‍ നിരത്തിലിറക്കി ആഭ്യന്തര മന്ത്രാലയം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാഹിന്റെ സാന്നിധ്യത്തിലാണ് ആധുനിക ബിഎംഡബ്ല്യു വാഹനങ്ങള്‍ പുറത്തിറക്കിയത്.

റോഡുകളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുക, പൊതുജന സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി ക്രമസമാധാനം ഉറപ്പുവരുത്താന്‍ പുതിയ വാഹനങ്ങള്‍ സഹായിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. എഐ ക്യാമറകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് പട്രോള്‍ വാഹനങ്ങളും അടുത്തിടെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.

Content Highlights: Kuwait has introduced modern patrol vehicles on its roads as part of efforts to strengthen road safety and improve traffic monitoring. Authorities said the advanced vehicles will help enhance rapid response, enforce traffic laws effectively, and ensure safer travel for motorists. The initiative is part of Kuwait’s broader plan to modernize its traffic and security infrastructure.

dot image
To advertise here,contact us
dot image