

2026ലെ ടി20 ലോകകപ്പിനെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങള്‍ ഉയരുന്നതിനിടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും കടുത്ത നിലപാടിലേക്ക് നീങ്ങുന്നുവെന്ന് സൂചന. ടൂര്‍ണമെന്റില്‍ നിന്നും ഒഴിഞ്ഞ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താനും ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചന നൽകി പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി രംഗത്തെത്തിയിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്ചയോടെ മാത്രമാണ് പാകിസ്താന്‍ അറിയിക്കുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ടൂർണമെന്റിൽ നിന്ന് മുഴുവനായും പിന്മാറുന്നില്ലെന്നും മറിച്ച് ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ നിന്ന് മാത്രമാണ് പിന്മാറുകയുമാണ് പാകിസ്താന്റെ നീക്കമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി തന്നെയാണ് നിർണായക നീക്കത്തെ കുറിച്ചുള്ള സൂചന നൽകിയത്.
2026 ഫെബ്രുവരി 15ന് കൊളംബോയിലാണ് ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. ടൂർണമെന്റിൽ നെതർലാൻഡ്‌സ്, യുഎസ്എ എന്നിവർക്കെതിരായ ആദ്യ മത്സരങ്ങളിലെ വിജയത്തിന് ശേഷം ഇന്ത്യക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് പിസിബി അധ്യക്ഷൻ മൊഹ്‌സിൻ നഖ്‌വി സൂചന നൽകി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയ്ക്ക് പിന്നാലെ തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: PCB chief Mohsin Naqvi hints pakistan may not play india in t20 world cup under conditions