

ഫോർട്ട് കൊച്ചി സ്വദേശിനിയായ മലയാളി വനിത ദുബായിൽ അന്തരിച്ചു. പരേതനായ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യ സുഹറാ താഹിറാണ് അന്തരിച്ചത്. 94 വയസായിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം ദുബായ് സോനപൂർ ഖബറസ്ഥനിൽ നടക്കും. മക്കൾ: സിയാവുദ്ധീൻ, യാസ്മിൻ, അമീൻ, അനസ്, ഫസീല, ആസാദ്, ഇക്ബാൽ. മരുമക്കൾ: ഫയറൂസ, അയിഷ, റഹിയ, ഷംന, ഷബ്നം, പരേതരായ റസാക്ക്, സലിം.
Content Highlights: Fort Kochi native passes away in Dubai