

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ 191 റണ്‍സിന് പരാജയപ്പെടുത്തി കിരീടമുയര്‍ത്തിയിരിക്കുകയാണ് പാകിസ്താന്‍. പാകിസ്താന്‍ ഉയര്‍ത്തിയ 348 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും (172) അലി റാസയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് പാകിസ്താന് വിജയം സമ്മാനിച്ചത്.
മത്സരത്തിനിടെ നിരവധി നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നു. ഇന്ത്യൻ കൗമാരപ്പടയുടെ ക്യാപ്റ്റൻ ആയുഷ് മാത്രെയും പാക് പേസർ അലി റാസയും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അതിലൊന്ന്.
ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ ആയുഷ് മാത്രെയുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ പാക് താരം അതിരുവിട്ട് ആഘോഷിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വൈഭവിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ആയുഷ് ഇന്ത്യൻ സ്കോർ 32 ൽ നിൽക്കെയാണ് പുറത്താകുന്നത്. ഏഴ് പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത ആയുഷ് അലി റാസയുടെ പന്തിൽ ഫർഹാൻ യൂസഫ് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
Heated exchange between players during the U19 Asia Cup final#PAKvIND | #AsiaCup | #PakistanCricket
— Usman (@jamilmusman_) December 21, 2025
pic.twitter.com/T25vqkrySK
ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയതിന്റെ ആവേശത്തിൽ ആയുഷിന്റെ മുന്നിൽ നിന്ന് പാക് താരം അതിരുവിട്ട് ആഘോഷിക്കുകയും ചെയ്തു. പാക് താരത്തിന്റെ പ്രകോപനം തുടർന്നതോടെ ആയുഷ് മാത്രെയും തിരിച്ചടിച്ചു. ഇരുതാരങ്ങളും തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
Content Highlights: IND vs PAK, U-19 Asia Cup 2025 Final: Ayush Mhatre hits back at Pakistan's Ali Raza after dismissal