യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്തിൽ മാറ്റം വരുന്നു; അടുത്ത വർഷം മുതൽ പുതിയ ക്രമം

സമയക്രമം പാലിക്കണമെന്നും കൃത്യസമയത്ത് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ നേരത്തെ എത്തിച്ചേരണമെന്നും അതോറിറ്റി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്തിൽ മാറ്റം വരുന്നു; അടുത്ത വർഷം മുതൽ പുതിയ ക്രമം
dot image

അടുത്ത വര്‍ഷം മുതല്‍ യുഎഇയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയത്തില്‍ മാറ്റം വരുന്നു. രാജ്യത്തെ എല്ലാ പള്ളികളിലെയും പ്രാര്‍ത്ഥനാ സമയത്തില്‍ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, ഔഖാഫ്, സകാത്ത് എന്നിവ അറിയിച്ചു. ജനുവരി രണ്ട് വെള്ളിയാഴ്ച മുതല്‍ ഉച്ചയ്ക്ക് 12.45നായിരിക്കും പ്രാര്‍ത്ഥനാ സമയം. സമയക്രമം പാലിക്കണമെന്നും കൃത്യസമയത്ത് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ നേരത്തെ എത്തിച്ചേരണമെന്നും അതോറിറ്റി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

പ്രാർത്ഥനാ ചടങ്ങുകളിൽ പൂർണമായി പങ്കെടുക്കുന്നതിനും പ്രഭാഷണം മുടങ്ങാതിരിക്കാനും വിശ്വാസികൾ കൃത്യസമയത്ത് പള്ളികളിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തുടനീളം വെള്ളിയാഴ്ച പ്രാർത്ഥനയുടെ സമയം ഏകീകരിക്കുകയാണ് പുതിയ നടപടിക്ക് പിന്നിലെ ലക്ഷ്യം.

Content Highlights: UAE changes Friday prayer and sermon time starting 2026

dot image
To advertise here,contact us
dot image