അഞ്ച് കിടപ്പുമുറികൾ, ഒരു സിനിമ തിയേറ്റർ; അബുദബിയിൽ പെന്റ്ഹൗസ് വിറ്റുപോയത് റെക്കോർഡ് വിലയ്ക്ക്

ന​ഗരത്തിന്റെ ആഡംബരവും ലോക പ്രശസ്തവുമായ വില്ലകൾ സ്വന്തമാക്കാൻ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ആളുകൾ ആ​ഗ്രഹിക്കുന്നു

അഞ്ച് കിടപ്പുമുറികൾ, ഒരു സിനിമ തിയേറ്റർ; അബുദബിയിൽ പെന്റ്ഹൗസ് വിറ്റുപോയത് റെക്കോർഡ് വിലയ്ക്ക്
dot image

അബുദബയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയിൽ പുതിയ റെക്കോർഡിട്ട് സാദിയാത്ത് ബീച്ചിലെ ഫോർ സീസൺസ് റെസിഡൻസ്. ഒരു ചതുരശ്ര അടിയ്ക്ക് 14,000 ദിർഹമെന്ന റെക്കോർഡ് വിലയിലാണ് ഈ പെന്റ്ഹൗസ് വിറ്റുപോയത്. അബുദബി ആസ്ഥാനമായുള്ള അൽ ഐൻ നിർമിച്ച 14,240 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വാസസ്ഥലത്തിന് മൊത്തത്തിൽ 200 ദശലക്ഷം ദിർഹത്തിനാണ് വിറ്റഴിച്ചത്. അഞ്ച് കിടപ്പുമുറികൾ, ഒരു സിനിമ തിയേറ്റർ, അടുക്കള, രണ്ട് ലിഫ്റ്റുകൾ, ഓഫീസ് സ്ഥലം, ഫിറ്റ്നസ് സ്റ്റുഡിയോ, സ്പാ സൗകര്യങ്ങൾ എന്നിവ ഈ പെന്റ്ഹൗസിൽ ഉൾപ്പെടുന്നു.

'നിരവധി മാറ്റങ്ങളിലൂടെയാണ് അബുദബി കടന്നുപോകുന്നത്. ആ​ഗോള സാമ്പത്തിക കേന്ദ്രമായി അബുദബി വളരുകയാണ്. ന​ഗരത്തിന്റെ ആഡംബരവും ലോക പ്രശസ്തവുമായ വില്ലകൾ സ്വന്തമാക്കാൻ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ആളുകൾ ആ​ഗ്രഹിക്കുന്നു.' അബുദാബി സോത്ത്ബീസ് ഇന്റർനാഷണൽ റിയൽറ്റി മാനേജിംഗ് ഡയറക്ടർ ലീ ബോർഗ് പറഞ്ഞു.

അബുദബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ കണക്കനുസരിച്ച്, 2025-ൽ ഇന്നുവരെ തലസ്ഥാനത്ത് 92 ബില്യൺ ദിർഹത്തിന്റെ ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, എമിറേറ്റിന്റെ സുസ്ഥിരത, സംസ്കാരം, ആഗോള ബന്ധങ്ങൾ എന്നിവയിൽ ആകൃഷ്ടരായി അവിടേക്ക് കുടിയേറിയ ശതകോടീശ്വരന്മാരാൽ വിപണി 200 ശതമാനത്തിലധികം വളർച്ച നേടിയെന്നാണ് കണക്കുകൾ.

Content Highlights:  5-bedroom, private cinema penthouse sells for record in Abudhabi

dot image
To advertise here,contact us
dot image