മധുര പാനീയങ്ങളുടെ നികുതിയിൽ ഭേദ​ഗതിക്ക് യുഎഇ; പഞ്ചസാരയുടെ അളവ് അനുസരിച്ച് മാറ്റം

നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള ​ജിസിസി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമാണ് നടപടി

മധുര പാനീയങ്ങളുടെ നികുതിയിൽ ഭേദ​ഗതിക്ക് യുഎഇ; പഞ്ചസാരയുടെ അളവ് അനുസരിച്ച് മാറ്റം
dot image

പഞ്ചസാര ഉൾപ്പെടുത്തിയിരിക്കുന്ന മധുര പാനീയങ്ങളുടെ എക്സൈസ് നികുതിയിൽ മാറ്റം വരുത്താൻ യുഎഇ. പാനീയത്തിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ചായിരിക്കും നികുതി ഏർപ്പെടുത്തുക. നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള ​ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമാണ് നടപടി. 2026 ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

നിയമം പ്രാബല്യത്തിൽ വരുമ്പോൾ പഞ്ചസാരയുടെ അളവ് കൂടുതൽ അടങ്ങിയിരിക്കുന്ന മധുര പാനീയങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തും. പഞ്ചസാരയുടെ അളവ് കുറവെങ്കിൽ നികുതി കുറവുമായിരിക്കും. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് 50 ശതമാനം എക്സൈസ് നികുതി നൽകി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയോ നിർമിക്കുകയോ ചെയ്ത നികുതിദായകർക്ക് ഒരു പ്രത്യേക ആനുകൂല്യവും ലഭിക്കുന്നതാണ്.

പുതിയ നിയമങ്ങൾ നിലവിൽ വന്നതിന്ന് ശേഷം നികുതി കുറയുകയാണെങ്കിൽ മുമ്പ് അടച്ചിരുന്ന നികുതിയുടെ ഒരു ഭാ​ഗവും കുറവ് ലഭിക്കും. യുഎഇയിലെ നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ഭേദ​ഗതിയുടെ പിന്നിലെ ലക്ഷ്യം.

Content Highlights: New UAE sugar tax on beverages takes effect January 2026

dot image
To advertise here,contact us
dot image