അബുദാബിയിൽ ഡ്രൈവറില്ലാ ടാക്സി കൂടുതൽ മേഖലകളിലേക്ക്; അല്‍ റീം, അല്‍ മരിയ ദ്വീപുകളിലും ഇനി സർവീസ്

വാണിജ്യ-പാര്‍പ്പിട കേന്ദ്രങ്ങള്‍ കൂടിയായ അല്‍ റീം, അല്‍ മരിയ ദ്വീപുകളിൽ ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് നടത്താനാണ് ശ്രമം

dot image

അബുദാബിയിലെ ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് പദ്ധതി അല്‍ റീം, അല്‍ മരിയ ദ്വീപുകളിലേക്കുകൂടി വ്യാപിപ്പിക്കും. വിവിധ ഓണ്‍ലൈന്‍ ടാക്‌സികള്‍, തവാസുല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിവയുമായി സഹകരിച്ചാണ് ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് തുടങ്ങുന്നത്. മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെയും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെയും നേതൃത്വത്തിലാണ് അബുദാബിയില്‍ ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് പദ്ധതി വിപുലപ്പെടുത്തുന്നത്.

വാണിജ്യ-പാര്‍പ്പിട കേന്ദ്രങ്ങള്‍ കൂടിയായ അല്‍ റീം, അല്‍ മരിയ ദ്വീപുകളിലേക്കും ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് നടത്താനാണ് ശ്രമം. അബുദാബിയുടെ വിവിധ മേഖലകള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. യാസ് ദ്വീപ്, സാദിയത്ത് ദ്വീപ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നീ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഡ്രൈവറില്ലാ ടാക്‌സികള്‍ സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇത് പിന്നീട് വിപുലപ്പെടുത്തുകയായിരുന്നു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഡ്രൈവറില്ലാ ടാക്‌സി പ്രവര്‍ത്തനം. സമീപഭാവിയില്‍ അബുദാബിയുടെ എല്ലാ പ്രവിശ്യകളിലേക്കും ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് വ്യാപിപ്പിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ആക്റ്റിങ് ഡയറക്ടര്‍ ഡോ. അബ്ദുള്ള ഹമദ് അല്‍ ഗഫേലി പറഞ്ഞു.

Content Highlights: Abu Dhabi expands driverless taxi services to Al Reem, Al Maryah Islands

dot image
To advertise here,contact us
dot image