
ബുർജ് ഖലീഫയെ കടത്തിവെട്ടുന്ന പ്രൊജക്ടുകളും നിർമ്മിതികളും ഭാവിയിൽ ദുബായിയിൽ വരുമെന്ന് സൂചന നൽകി എമിറേറ്റ്സ് എയർലൈൻസിന്റെ പ്രസിഡന്റ് സർ ടിം ക്ലാർക്ക്. ബ്രിട്ടീഷ് മാധ്യമ പ്രവർത്തകനായ പിയേഴ്സ് മോർഗനുമായുള്ള സംഭാഷണത്തിലാണ് സർ ടിം ക്ലാർക്ക് ഇക്കാര്യം പങ്കുവച്ചത്.
നാല് പതിറ്റാണ്ടുകളായി ദുബായിയുടെ വളർച്ച നിരീക്ഷിച്ചുവരുന്നയാളാണ് ക്ലാർക്ക്. ഒരു പ്രാദേശിക വ്യാപാര കേന്ദ്രത്തിൽ നിന്ന് ആഗോള കേന്ദ്രത്തിലേക്കുള്ള ദുബായിയുടെ വളർച്ചയെക്കുറിച്ചുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവച്ചത്. ദുബായിയിൽ ബുർജ് ഖലീഫയേക്കാൾ വലുതും മനോഹരവുമായ മറ്റ് കാര്യങ്ങൾ വരാൻ പോകുന്നുവെന്ന് തനിക്ക് ധൈര്യമായി പറയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിമിതമായ ഫോസിൽ ഇന്ധന വിഭവങ്ങളെ ആശ്രയിക്കാതെ തന്നെ വൈവിധ്യമാർന്ന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ദുബായിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ക്ലാർക്ക് വിശദമാക്കി. മാധ്യമം, സാങ്കേതികവിദ്യ, വ്യോമയാനം, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ നിർണായകമായ ജനസമൂഹത്തെ സൃഷ്ടിക്കാന്‍ ദുബായി സർക്കാരിനായി സമ്പത്ത് വികസിപ്പിക്കുന്ന ഒരു നിർണായക ശക്തിയായി അവരെ മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബായിയുടെ ഭാവി വിജയത്തിന്റെ വ്യാപ്തി ഒരിക്കലും പ്രവചിക്കാൻ കഴിയില്ലെന്നും വികസനത്തിലേക്ക് സമ്പത്ത് നേരിട്ട് എത്തിക്കുന്നതിലും അതിന്റെ നേട്ടങ്ങൾ പൗരന്മാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ഭരണാധികാരികൾ നിർണായക പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights- Projects that will surpass the Burj Khalifa will come to Dubai