
May 21, 2025
01:04 AM
ഫുജൈറ: റമദാൻ മാസത്തിൽ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഒരുക്കിയ അത്താഴ വിരുന്നിൽ മലയാളി വ്യവസായിയും യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒയുമായ സലാം പാപ്പിനിശ്ശേരി പങ്കെടുത്തു. കഴിഞ്ഞ ദിവസം ഫുജൈറ രാജകൊട്ടാരത്തിൽ വെച്ച് നടന്ന സുഹൂർ വിരുന്നിലാണ് പങ്കെടുത്തത്.
പ്രസ്തുത പരിപാടിയിൽ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും നേരിൽ കണ്ടു റമദാൻ ആശംസകൾ അറിയിക്കാൻ സാധിച്ചെന്നും രാജകീയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു. ഫുജൈറ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും സലാം പാപ്പിനിശ്ശേരി കൂട്ടിച്ചേർത്തു.
Content Highlights: Malayali businessman Salam Pappinissery attended a dinner hosted by the ruler of Fujairah