
ദുബായ്: യുഎഇ മലബാര് പ്രവാസി സംഘടന ഏര്പ്പെടുത്തിയ മാമുക്കോയ സ്മൃതി പുരസ്കാരം നടന് വിനോദ് കോവൂരിന്. ജനുവരി 27ന് ദുബായില് നടക്കുന്ന ചടങ്ങിലായിരിക്കും പുരസ്കാരം കൈമാറുക. പുരസ്കാരം ലഭിച്ചതില് ദുബായിലെ മലബാർ പ്രവാസി സംഘടനക്ക് വിനോദ് കോവൂര് നന്ദി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് നന്ദി അറിയിച്ചത്.