സമരമായി പ്രതിപക്ഷം; കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചു; ഭരണഘടന ഉയര്‍ത്തി രാഹുല്‍ ഗാന്ധി

രാത്രി 8.10 ഓടെയാണ് നേതാക്കളെ ബലം പ്രയോഗിച്ച് നീക്കി സമരകേന്ദ്രം ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചത്

സമരമായി പ്രതിപക്ഷം; കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചു; ഭരണഘടന ഉയര്‍ത്തി രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യതലസ്ഥാനം സമരമുഖരിതം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ആകാശവാണി ഭവന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പൊലീസ് രാത്രി 10.13ഓടെയാണ് വിട്ടയച്ചത്. ഭരണഘടന ഉയര്‍ത്തിയാണ് പൊലീസ് ക്യാമ്പായ കിംഗ്‌സ് വേയില്‍ നിന്നും രാഹുല്‍ ഗാന്ധി പുറത്തിറങ്ങിയത്.

രാത്രി 8.10 ഓടെയാണ് നേതാക്കളെ ബലം പ്രയോഗിച്ച് നീക്കി സമരകേന്ദ്രം ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. പ്രിയങ്കാ ഗാന്ധി, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സി വേണുഗോപാല്‍, ദീപേന്ദര്‍ ഹൂഡ എന്നിവരെ പൊലീസ് വാനിലേക്ക് നീക്കുകയായിരുന്നു. ശക്തമായ ചെറുത്ത് നില്‍പ്പ് നേതാക്കള്‍ പൊലീസിനെതിരെ തീര്‍ത്തു. രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ നേതാവിന് ചുറ്റും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ രാഹുലിനെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. രാഹുലും ശക്തമായ പ്രതിരോധമാണ് പൊലീസിനെതിരെ തീര്‍ത്തത്. ഏറെ നേരത്തെ ചെറുത്തുനില്‍പ്പിനൊടുവില്‍ കിംഗസ് വേ ക്യാമ്പലിക്കാണ് നേതാക്കളെ എത്തിച്ചത്. പോകുന്ന വഴി നേതാക്കളുള്ള പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഏറെ നേരത്തെ പ്രതിഷേധത്തെ മറികടന്ന് നേതാക്കളെ കിംഗ്സ് വേ ക്യാമ്പിലെത്തിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട സംഭവവികാസങ്ങള്‍ക്കൊടുവിലാണ് നേതാക്കളെ പൊലീസ് വിട്ടയച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി തുടക്കം മുതലെടുത്ത നിലപാട്. എന്നാല്‍ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നില്ല. കൂടിക്കാഴ്ച നടത്താതെ മടങ്ങില്ലെന്ന് രാഹുല്‍ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ ഒഴിപ്പിക്കല്‍ ആരംഭിക്കുകയായിരുന്നു.

അതിനിടെ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തതില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് മുന്‍പായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടില്ലെന്നായിരുന്നു കമ്മീഷന്റെ വീശദികരണം. പിന്നീട് ഏകദേശം 240 ഓളം എംപിമാര്‍ പങ്കെടുക്കുന്ന കൂടിക്കാഴ്ച പാര്‍ലമെന്റ് ഹൗസ് അനക്‌സില്‍ നടത്താനാണ് ആവശ്യപ്പെട്ടതെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്താണ് നടത്താറുള്ളതെന്നും പാര്‍ലമെന്റ് അനക്‌സില്‍ കൂടിക്കാഴ്ച വേണമെന്ന ആവശ്യം അസാധാരണമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Content Highlights: India block protest Rahul gandhi Priyanka Gandhi Released

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us