ഇന്ത്യയ്ക്ക് തോൽവി; ഉറുഗ്വേയോട് തോറ്റത് 6-1 ന്

ഉറുഗ്വേയോട് ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തോറ്റ് ഇന്ത്യ

ഇന്ത്യയ്ക്ക് തോൽവി; ഉറുഗ്വേയോട് തോറ്റത് 6-1 ന്
dot image

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ശക്തരായ ഉറുഗ്വേയോട് ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തോറ്റ് ഇന്ത്യ. ആദ്യ പകുതി 1-2 എന്ന നിലയിൽ പിടിച്ചു നിന്നെകിലും രണ്ടാം പകുതിയിൽ കളി മറക്കുകയായിരുന്നു.

മാക്‌സി അരൗഹോ നേടിയ രണ്ട് ഗോളുകളും ഡാർവിൻ ന്യൂനസ്, റോഡ്രിഗോ സലാസാർ, സനാബ്രിയ, അഗ്വിറെ എന്നിവരുടെ പ്രകടനവുമാണ് ഉറുഗ്വേയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി മധ്യനിര താരം അനിരുദ്ധ് ഥാപ്പ ആശ്വാസ ഗോൾ കണ്ടെത്തി.

നേരത്തെ പാനമയോട് 1 -1 ന്റെ സമനിലയും ബ്രസീലിനോട് 4 -0 ന്റെ തോൽവിയും ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു.


content highlights: uruguay beat india 6 1 fifa friendly kolkata

dot image
To advertise here,contact us
dot image