ഉംറ തീർത്ഥാടനത്തിനിടെ സൗദിയിൽ കാർ മറിഞ്ഞു അപകടം; ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഹാദിയയുടെ ഖബറടക്കം സൗദി അറേബ്യയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി

ഉംറ തീർത്ഥാടനത്തിനിടെ സൗദിയിൽ കാർ മറിഞ്ഞു അപകടം; ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
dot image

ഉംറ നിർവ്വഹിക്കാനായി ജുബൈലിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും ഹൈദരാബാദ് സ്വദേശി മുഖ്താർ മുഹമ്മദിന്റെ മകളുമായ ഹാദിയ മുഖ്താർ ആണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. യാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും, വിൻഡോയിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഹാദിയയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പരിക്കേറ്റെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ ബുറൈദയിൽ നിന്ന് മദീനയിലേക്കുള്ള പാതയിലുള്ള അർ റബുഅ അൽ സുഗൂർ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മരണപ്പെട്ട ഹാദിയയുടെ ഖബറടക്കം സൗദി അറേബ്യയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. നിലവിൽ ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ദുരന്തത്തിൽപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും നിയമനടപടികൾ പൂർത്തിയാക്കുന്നതിനുമായി ആന്ധ്രപ്രദേശ്, തെലങ്കാന പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികൾ രംഗത്തുണ്ട്.

Content Highlights: An Indian school student lost her life after a car overturned in Saudi Arabia during a journey for Umrah pilgrimage. The incident occurred while the family was travelling in the country for the pilgrimage.

dot image
To advertise here,contact us
dot image