'എല്ലാം ശുഭം'; ശബരിമല ഒരുക്കങ്ങള്‍ മന്ത്രിയെ നേരില്‍കണ്ട് അറിയിച്ച് കെ ജയകുമാര്‍

അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ മന്ത്രിയും പ്രസിഡന്‍റും ഒരുമിച്ചാണ് പുറത്തേക്ക് വന്നത്

'എല്ലാം ശുഭം'; ശബരിമല ഒരുക്കങ്ങള്‍ മന്ത്രിയെ നേരില്‍കണ്ട് അറിയിച്ച് കെ ജയകുമാര്‍
dot image

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ദേവസ്വം മന്ത്രി കെ മുരളീധരനെ നേരില്‍കണ്ട് അറിയിച്ച് ദേവസ്വം പ്രസിഡണ്ട് കെ ജയകുമാര്‍. എല്ലാ ആഴ്ചയിലും സന്നിധാനത്തെ ഒരുക്കം സംബന്ധിച്ച വിലയിരുത്തല്‍ റിപ്പോര്‍ട്ട് മന്ത്രിക്ക് നല്‍കും. ബോര്‍ഡുമായി സഹകരിച്ച് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മന്ത്രിയുംപറഞ്ഞു.

കഴിഞ്ഞ ദിവസം കെ ജയകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ 9 മണിയോടെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ ഇരുവരും ഒരുമിച്ചാണ് പുറത്തേക്ക് വന്നത്. എല്ലാം ശുഭം എന്നായിരുന്നു ദേവസ്വം പ്രസിഡന്റ് കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരിച്ചത്. ദേവസ്വം ബോര്‍ഡും വകുപ്പും ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും ആശങ്കയും അസംതൃപ്തിയും മാറി എന്നും കെ മുരളീധരന്‍ പറഞ്ഞു.

അതിനിടെ ശബരിമലയിലെ പൊലീസ് വിന്യാസം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ശബരിമലയിലെ നിലവിലെ സാഹചര്യങ്ങള്‍ യോഗം വിശദമായി വിലയിരുത്തി. മണ്ഡലകാലത്തിന് മുന്നോടിയായി പൊലീസ് ഇടപെടേണ്ട കാര്യങ്ങള്‍ വേഗത്തില്‍ ആക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാസെയാണ് ദേവസ്വം-സര്‍ക്കാര്‍ തര്‍ക്കം അവസാനിച്ചത്. ദേവസ്വം മന്ത്രിയുമായി ആശയവിനിമയത്തില്‍ പാളിച്ച ഉണ്ടായെന്ന് കെ ജയകുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Content Highlights: Devaswom President K Jayakumar met Minister K Muraleedharan and briefed him on the preparations ahead of the Sabarimala Mandala season

dot image
To advertise here,contact us
dot image