പാരീസിൽ സൗദി സാംസ്കാരിക കേന്ദ്രം; വൻകിട കരാറുകളിൽ ഒപ്പുവെച്ച് സൗദിയും ഫ്രാൻസും

വിനോദസഞ്ചാര രംഗത്തും അടിസ്ഥാനസൗകര്യ വികസനത്തിലും വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നതാണ് ഈ സന്ദർശനം

പാരീസിൽ സൗദി സാംസ്കാരിക കേന്ദ്രം; വൻകിട കരാറുകളിൽ ഒപ്പുവെച്ച് സൗദിയും ഫ്രാൻസും
dot image

സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ-സാംസ്കാരിക ബന്ധങ്ങളിൽ നിർണായക വഴിത്തിരിവ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പാരീസ് സന്ദർശന വേളയിലാണ് പ്രതിരോധം, വൻകിട നിക്ഷേപം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാരീസിൽ പുതിയ സൗദി സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാനും ഈ ചരിത്ര സന്ദർശനത്തിൽ ധാരണയായിട്ടുണ്ട്.

പ്രതിരോധം, സൈബർ സുരക്ഷ, കൃത്രിമബുദ്ധി (AI), ആണവോർജ്ജം, റെയിൽവേ എന്നീ പ്രധാന മേഖലകളിലാണ് ഇരുരാജ്യങ്ങളും വരുംനാളുകളിൽ ഒന്നിച്ച് പ്രവർത്തിക്കുക. സൗദിയുടെ ചരിത്ര നഗരമായ ആലുലയുടെ വികസനത്തിനായി നിലവിലുള്ള സഹകരണം 2035 വരെ നീട്ടാൻ തീരുമാനമായിട്ടുണ്ട്. ഇതിനുപുറമെ, സൗദി സംസ്കാരവും പൈതൃകവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പാരീസിൽ പുതിയ സൗദി സാംസ്കാരിക കേന്ദ്രം ഉയരും.

വിനോദസഞ്ചാര രംഗത്തും അടിസ്ഥാനസൗകര്യ വികസനത്തിലും വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നതാണ് ഈ സന്ദർശനം. ഫ്രാൻസിലെ സെർജി-പോണ്ടോയിസിൽ ഖിദ്ദിയ നിർമ്മിക്കുന്ന 7 ബില്യൺ ഡോളറിന്റെ ടൂറിസം പദ്ധതിയിലൂടെ 22,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഗതാഗത മേഖലയിൽ, റിയാദ് മെട്രോ വികസനത്തിനായി ഫ്രഞ്ച് കമ്പനിയായ ആൽസ്റ്റോമുമായി 500 മില്യൺ യൂറോയുടെ കരാറിലെത്തി. അധിക ട്രെയിനുകൾ നൽകുന്നതോടൊപ്പം ലൈൻ 7-നായി സൗദിയിൽത്തന്നെ മെട്രോ ട്രെയിൻ അസംബ്ലി പ്ലാന്റും ആരംഭിക്കും. ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസിനായി പുതിയ എയർബസ് വിമാനങ്ങൾ വാങ്ങാനും തീരുമാനമുണ്ട്.

വ്യാപാര-വ്യാവസായിക ആവശ്യങ്ങൾക്കായി ജിദ്ദ പോർട്ട് ടെർമിനൽ നാല് വികസനത്തിന് 434 മില്യൺ യൂറോയുടെ നിക്ഷേപമെത്തും. വരാനിരിക്കുന്ന എക്സ്പോ 2030, 2034 ഫിഫ ലോകകപ്പ് എന്നിവയ്ക്ക് മുന്നോടിയായി റിയാദിൽ നടപ്പിലാക്കുന്ന കൂറ്റൻ വികസന പദ്ധതികൾക്കായി 5 ബില്യൺ ഡോളറിന്റെ ധനസഹായ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്ത്, എഐ വികസനത്തിനായി ഫ്രഞ്ച് കമ്പനിയായ മിസ്ട്രൽ എ.ഐയും സൗദിയുടെ ഹുമൈനും (Humain) ഒന്നിച്ച് പ്രവർത്തിക്കും.

Content Highlights: Saudi Arabia has announced the establishment of a cultural centre in Paris during Crown Prince Mohammed bin Salman’s visit to France. The two countries also signed several agreements covering culture, investment, transport, technology, and economic cooperation, reflecting stronger bilateral relations and expanded strategic partnerships.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us