

താമസിക്കാന്‍ ഇടമില്ലാതെ സൗദിയിലെ ബത്തയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി പാലക്കല്‍ തോമസ് ടിന്‍സണ്‍ (40) മരണപ്പെട്ടു. ദിവസങ്ങളായി രാത്രിയില്‍ ബത്തയില്‍ ഷിഫാ അല്‍ ജസീറ ക്ലിനിക്കിന് താഴെ അന്തിയുറങ്ങുകയും പകല്‍ സമയങ്ങളില്‍ മലയാളികള്‍ അടക്കമുള്ളവരുടെ സഹായത്തോടെ ആഹാരം കഴിക്കുകയും ചെയ്യുകയായിരുന്നു ടിന്‍സണിന്റെ പതിവ്.
തൃശ്ശുര്‍ ജില്ലക്കരനാണെന്ന് അറിഞ്ഞതോടെ ജില്ലയിലെ പല സാമൂഹിക പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടിരുന്നു. താമസ സംവിധാനം ഒരുക്കിയെങ്കിലും സ്വീകരിക്കാന്‍ ഇദ്ദേഹം കൂട്ടാക്കിയിരുന്നില്ല. രണ്ടുവര്‍ഷമായി സ്‌പോണ്‍സറുമായി ബന്ധമില്ലാതെയിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ ഇക്കാമ പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല.
സൗദി റെഡ് ക്രസന്റ് അതോറിയിറ്റിയുടെ സഹായത്തോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ കെഎംസിസി വെല്‍ഫെയര്‍ വിങ് വളണ്ടിയര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്.
Content Highlight: A young Malayali expatriate in Saudi Arabia has passed away, prompting condolences and tributes from friends, relatives, and members of the expatriate community.