എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായം കേള്‍ക്കും, സന്തുലിതമായ മദ്യനയം സ്വീകരിക്കും; മന്ത്രി എം ലിജു

വീര്യം കുറഞ്ഞ മദ്യം വില്‍പ്പന നടത്തണോ വേണ്ടയോ എന്ന് നയപരമായി തീരുമാനമെടുക്കുന്നതില്‍ മാത്രമാണ് എക്‌സൈസ് വകുപ്പിന് നിര്‍ണായക പങ്ക് വഹിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായം കേള്‍ക്കും, സന്തുലിതമായ മദ്യനയം സ്വീകരിക്കും; മന്ത്രി എം ലിജു
dot image

പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ അതിന്റെ വില്‍പ്പന നികുതിയെ കുറിച്ചുള്ള നിര്‍ദേശം മാത്രമാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ചിരുക്കുന്നതെന്ന് എക്‌സൈസ് മന്ത്രി എം ലിജു. ആര്‍മി കാന്റീനുകളില്‍ നിലവില്‍ തന്നെ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നുണ്ട്. അതിനുള്ള അനുമതി നല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെസ്റ്റ് ഡോസ് ആയി എല്‍ഡിഎഫ് അനുമതി നല്‍കി എന്നായിരുന്നു വിമര്‍ശനം. അപ്കാരി നിയമം ഭേദഗതി ചെയ്താണ് വീര്യം കുറഞ്ഞ മദ്യത്തിന് എല്‍ഡിഎഫ് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ചുള്ള സന്തുലിതമായ മദ്യനയം ആയിരിക്കും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരിക. എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി മദ്യത്തിനെതിരായ നിലപാടാണ് താന്‍ സ്വീകരിക്കുന്നത്. എന്നാല്‍ നയത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിലെ നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനകാര്യവകുപ്പിന്റെ ഉത്തരവാദിത്വമാണ്. നികുതി നിര്‍ദേശങ്ങള്‍ മറ്റു വകുപ്പുകളെ അറിയിക്കേണ്ട കാര്യമില്ല. വീര്യം കുറഞ്ഞ മദ്യം വില്‍പ്പന നടത്തണോ വേണ്ടയോ എന്ന് നയപരമായി തീരുമാനമെടുക്കുന്നതില്‍ മാത്രമാണ് എക്‌സൈസ് വകുപ്പിന് നിര്‍ണായക പങ്ക് വഹിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള അതോറിറ്റി എക്‌സൈസ് കമ്മീഷണര്‍ക്കാണ്. ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് കൊടുത്തെങ്കില്‍ മാത്രമേ മദ്യ വിൽപന നടത്താനാകൂ. എക്‌സൈസ് മന്ത്രി എന്ന നിലയില്‍ തന്റെ റോള്‍ വരുന്നത് അപ്പോള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പ് ഇടപെടേണ്ടത് പെര്‍മിറ്റുമായി ബന്ധപ്പെട്ട് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

Also Read:

അതേസമയം മുഖ്യമന്ത്രിക്ക് ബക്കാഡിയുടെ മണമാണെന്ന പ്രതിപക്ഷ വിമര്‍ശനത്തിലും മന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫിന് കേരളത്തിലെ മുഴുവന്‍ ബാറുകളുടെയും മണമുണ്ടെന്നായിരുന്നു പരിഹാസം. വിദേശ മദ്യത്തിന് 86 ശതമാനമായി നികുതി കുറച്ചു നല്‍കിയത് എല്‍ഡിഎഫാണ്. പിന്നീട് ജനരോഷമുണ്ടായപ്പോള്‍ നികുതി 116 ശതമാനമാക്കിയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഭരണഘടനയും യുഡിഎഫ് നയങ്ങളുമാണ് തന്നെ മുന്നോട്ട് നയിക്കുന്നത്. ആ നയങ്ങള്‍ നടപ്പിലാക്കുക എന്നതാണ് തന്റെ കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ അഭിപ്രയത്തെക്കുറിച്ച് പ്രതികരിച്ച മന്ത്രി അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അതിലെന്താണ് തെറ്റെന്നും ചോദിച്ചു.

Content Highlights: Excise Minister M Liju stated that the government will consider the opinions of all stakeholders while shaping its liquor policy. He emphasized the need for a balanced approach that takes into account public health, social concerns, and the interests of various sectors connected to the liquor industry.

dot image
To advertise here,contact us
dot image