ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങളില്‍ വീഴ്ച വരുത്തരുത്; ട്രാവല്‍ ഏജന്‍സികള്‍ക്ക് നിർദ്ദേശവുമായി സൗദി

തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേനവങ്ങളുടെ നിലവാര തകര്‍ച്ചയും അംഗീകൃത നിബന്ധനകള്‍ പാലിക്കാത്തതുമാണ് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരായ കര്‍ശന നടപടിക്ക് കാരണം

ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങളില്‍ വീഴ്ച വരുത്തരുത്; ട്രാവല്‍ ഏജന്‍സികള്‍ക്ക് നിർദ്ദേശവുമായി സൗദി
dot image

ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി ഭരണകൂടം. മാനദണ്ഡങ്ങള്‍ ലംഘിച്ച 1,800-ഓളം വിദേശ ട്രാവല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. വിദേശ ട്രാവല്‍ ഏജന്‍സികളുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതായി നിരീക്ഷണവും കൂടുതല്‍ ശക്തമാക്കി. റമദാന്‍ കാലത്ത് ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ആണ് പ്രതീക്ഷിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേനവങ്ങളുടെ നിലവാര തകര്‍ച്ചയും അംഗീകൃത നിബന്ധനകള്‍ പാലിക്കാത്തതുമാണ് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരായ കര്‍ശന നടപടിക്ക് കാരണം. വിസ, ഹോട്ടല്‍ ബുക്കിംഗ്, ഗതാഗതം, രാജ്യം വിടുന്ന തീയതി എന്നിവ ഉള്‍പ്പെടെ ഒരു തീര്‍ത്ഥാടകന്റെ വരവ് മുതല്‍ മടക്കം വരെയുള്ള എല്ലാ വിവരങ്ങളും അധികൃതര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഇടപെടാനും പ്രത്യേക സംവിധാനമുണ്ട്.

ഇത്തരം നിരീക്ഷണ സംവിധാനങ്ങളിലൂടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 1800 ഓളം വിദേശ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഉംറ സേവനങ്ങള്‍ നല്‍കാനുളള അനുമതി റദ്ദാക്കിയത്. പലരും കുറഞ്ഞ ചെലവില്‍ ഉംറ വിസ മാത്രം എടുത്ത് ഹോട്ടലോ മറ്റ് സൗകര്യങ്ങളോ ബുക്ക് ചെയ്യാതെ രാജ്യത്തേക്ക് വരാറുണ്ട്. എന്നാല്‍ മുഴുവന്‍ വിവരങ്ങളും ഇല്ലെങ്കില്‍ ഇലക്ടോണിക് സംവിധാനം സ്വമേധയാ ആ ഏജന്‍സിയെ ഫ്‌ളാഗ് ചെയ്യും.

സൗദിയിലെത്തിയ ശേഷം നേരത്തെ ബുക്ക് ചെയ്ത ഹോട്ടല്‍ മാറ്റി മറ്റൊരിടത്ത് താമസിക്കുന്നതും സിസ്റ്റത്തില്‍ പൊരുത്തക്കേട് ഉണ്ടാക്കും. ഉംറ നിയമപ്രകാരം അംഗീകൃത ഹോട്ടലുകള്‍ക്ക് പകരം ബന്ധുക്കളുടെ വീട്ടില്‍ താമസിക്കാന്‍ അനുവാദമില്ല. കുറഞ്ഞ വാടക നോക്കി അംഗീകാരമില്ലാത്ത ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നതും നിയമ ലംഘനമാണ്.

ഉംറ നിര്‍ഹഹിക്കാന്‍ എത്തുന്നവര്‍ നിശ്ചിത കാലാവധിക്കുളളില്‍ രാജ്യം വിടാത്തത് അതീവ ഗുരുതര കുറ്റമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ അവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കിയ ട്രാവല്‍ ഏജന്‍സികളെയും പ്രതിസന്ധിയിലാക്കും.

Content Highlights: The Saudi government has issued instructions to travel agencies to ensure that Umrah pilgrims receive uninterrupted and well-organized services. The directives emphasize the importance of maintaining safety, comfort, and smooth operations throughout the pilgrimage.

dot image
To advertise here,contact us
dot image