
പലസ്തീൻ രാഷ്ട്രത്തിന് ആഗോള രാജ്യങ്ങളുടെ പിന്തുണ തേടി സൗദി അറേബ്യ. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രയേൽ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടു. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഏക പോംവഴിയെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി.
അറബ്, മുസ്ലിം രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഇസ്രയേൽ നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു. പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാകുന്ന ഈ ആക്രമണങ്ങൾ ഇസ്രയേൽ എത്രയും വേഗം നിർത്തണമെന്നും സൗദി ആവശ്യപ്പെട്ടു.
Content Highlights: Saudi Arabia seeks global support for Palestinian state