സൗദി ദേശീയ ദിനാഘോഷം; വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് രാജ്യം

ദേശീയ ദിനാഘോഷത്തിന് മുന്നോടിയായുളള ആഘോഷ പരിപാടികള് കഴിഞ്ഞ ആഴ്ച തന്നെ ആരംഭിച്ചിരുന്നു

dot image

റിയാദ്: ദേശീയ ദിനാഘോഷത്തിനൊരുങ്ങി സൗദി അറേബ്യ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ പതാകകളാലും ദീപാലങ്കാരങ്ങളാലും മുഖരിതമാണ് രാജ്യം. 'ഞങ്ങള് സ്വപ്നം കാണുന്നു, നേടുന്നു' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ദേശീയ ദിനാഘോഷത്തിന് മുന്നോടിയായുളള ആഘോഷ പരിപാടികള് കഴിഞ്ഞ ആഴ്ച തന്നെ ആരംഭിച്ചിരുന്നു.

13 നഗരങ്ങളില് യുദ്ധ വിമാനങ്ങളുമായി റോയല് സൗദി എയര്ഫോഴ്സ് ഒരുക്കുന്ന ആകാശ വിസ്മയമാണ് ഇതില് പ്രധാനം. ഞായറാഴ്ച ആരംഭിച്ച വ്യോമാഭ്യാസം കാണാന് ആയിരക്കണക്കിന് ആളുകളാണ് വിവിധ കേന്ദ്രങ്ങളില് എത്തുന്നത്. ദേശീയ ദിനമായ 23-ാം തീയതി പ്രത്യേക എയര് ഷോ സംഘടിപ്പിക്കും.

നാവിക സേനയുടെ നേതൃത്വത്തില് യുദ്ധക്കപ്പലുകള് അണി നിരത്തിയുളള പരേഡും കാണികള്ക്ക് വേറിട്ട അനുഭവമാകും സമ്മാനിക്കുക. വിവിധ ഭാഗങ്ങളില് വ്യത്യസ്തമാര്ന്ന വിനോദ പരിപാടികളും അരങ്ങേറുന്നുണ്ട്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള് അസീസ് രാജാവ് 1932 ല് സൗദിയുടെ ഏകീകരണം പൂര്ത്തിയാക്കിയതിന്റ ഓര്മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. സൗദി 93-ാമത്തെ ദേശീയ ദിനമാണ് ആഘോഷിക്കുന്നത്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുളള തിരക്ക് കണക്കിലെടുത്ത് നാളെ മുതല് റിയാദിലേക്ക് മൂന്ന് അധിക വിമാന സര്വീസുകള് ഏര്പ്പെടുത്തുമെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്ലൈന് അറിയിച്ചു. യാത്രക്കാര്ക്ക് ആഘോഷങ്ങളും അവധി ദിവസങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് 24-ാം തീയതി വരെ അധിക സര്വീസുകള് ഏര്പ്പെടുത്തുന്നതെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us