

യുഎഇയില്‍ റമദാന്‍ വൃതം ഈ മാസം 19 ന് ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. ഫെബ്രുവരി 17-ന് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു ഭാഗത്തുനിന്നും മാസപിറവി ദൃശ്യമാകാത്തതിനാലാണ് ഇതെന്നും ജ്യോതിശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. മിക്ക രാജ്യങ്ങളിലും ഫെബ്രുവരി 17-ന് റമദാന്‍ മാസപിറപ്പി ആചരിക്കുമെന്നാണ് ജ്യോതി ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അംഗീകരിക്കപ്പെട്ട കാഴ്ച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റമദാന്‍ വ്രാതംരഭത്തിന് തുടക്കം കുറിക്കുന്ന ചന്ദ്രനെ ഫെബ്രുവരി 17-ന് അറബ് ലോകത്ത് കാണാന്‍ സാധിക്കില്ല എന്ന് അബുദബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ആസ്ട്രോണമി സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് ഷൗക്കത്ത് ഓഡെ പറഞ്ഞു.
സ്ഥിരീകരിച്ച ചന്ദ്രക്കല ദര്‍ശനങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ 18-ാം തിയ്യതി ഷാബാന്‍ മാസം 30 ആയിരിക്കുമെന്നും അദ്ദേഹം വ്യകതമാക്കി. 17-ന് വൈകുന്നേരം കിഴക്കന്‍ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ സൂര്യന് മുമ്പായി ചന്ദ്രന്‍ അസ്തമിക്കും. മധ്യപ്രദേശങ്ങളില്‍ സൂര്യന്‍ ഉദിക്കുന്ന അതേ സമയത്തും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സൂര്യാസ്തമയത്തിന് ഏതാനും മിനുറ്റുകള്‍ക്ക് ശേഷവും ചന്ദ്രന്‍ അസ്തമിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതിനാല്‍ ഷാബാന്‍ മാസം 30 ദിവസവും പിന്നിട്ടശേഷം 19 നായിരിക്കും റമദാന്‍ എന്നാണ് ജോയതി ശാസ്ത്രഞ്ജര്‍ നിരീക്ഷിക്കുന്നത്. അതിനിടെ ബംഗാദേശ്, പാക്കിസ്താന്‍, ഇറാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ കാലാവസ്ഥയനുസരിച്ച് 19 നോ 20 നോ ആയിരിക്കും റമദാന്‍ ആരംഭം എന്നും ഈ മേഖലയിലെ വിഗ്ധര്‍ വിശദീകരിക്കുന്നു.
Content Highlights: UAE authorities confirmed that the moon was not sighted on February 17, meaning that Ramadan fasting will begin on February 19. The announcement aligns with the traditional method of moon sighting to determine the start of the holy month of Ramadan.