
ഖത്തറില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം. ഒന്നരമണിക്കൂര്‍ സ്ഥാപനങ്ങള്‍ അടച്ചിടണം എന്നാണ് നിര്‍ദ്ദേശം. ഖത്തര്‍ വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
ഖത്തര്‍ വാണിജ്യമന്ത്രാലയം ആണ് ജുമുഅ സമയത്ത് വാണിജ്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആദ്യ ബാങ്ക് മുതല്‍ ഒന്നരമണിക്കൂര്‍ സമയമാണ് സ്ഥാപനങ്ങള്‍ അടച്ചിടേണ്ടത്. 12 വിഭാഗങ്ങളിലുള്ള അവശ്യസേവനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
ആശുപത്രികള്‍, ഫാര്‍മസികള്‍ ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഈ സമയത്തും പ്രവര്‍ത്തിക്കാം. പെട്രോള്‍ സ്റ്റേഷനുകള്‍, ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍, വിമാനത്താവളങ്ങള്‍ തുറമുഖം, കര അതിര്‍ത്തി എന്നിവിടങ്ങളിലെ വാണിജ്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
വാണിജ്യവ്യവസായ മന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍താനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത വെള്ളിയാഴ്ച പുതിയ നിയമം പ്രാബല്യത്തില്‍ വരും.
Content Highlights: Qatar orders closure of commercial and industrial establishments during Friday prayer times