ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു

വിവിധ മലബാർ പ്രാദേശിക കലാപരിപാടികളും പരമ്പരാഗത തിരുവാതിരക്കളിയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി

ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു
dot image

ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ ഓണാഘോഷം പ്രമുഖ വ്യക്തികളുടെയും വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സതീഷ് ബാലകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സുഹൈൽ ഖാൻ, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് അംഗം അബ്ദുള്ളത്തീഫ് ഉപ്പള, ഡോക്ടർ പിഎ മുഹമ്മദ്‌ എന്നിവരും ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി. ചടങ്ങിൽ സിദ്ദിഖ് ഹസ്സൻ സ്വാഗതം ആശംസിച്ചപ്പോൾ, കൺവീനർ നൗഷാദ് കാക്കേരി മുഖ്യപ്രഭാഷണം നടത്തി. നിതിൻ സുജനാനി, റൈസ് അഹമ്മദ്, ഷമീർ പിടികെ, നിതീഷ് മാണി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

വിവിധ മലബാർ പ്രാദേശിക കലാപരിപാടികളും പരമ്പരാഗത തിരുവാതിരക്കളിയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ചടങ്ങിനോടനുബന്ധിച്ച് വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. നിരവധിയാളുകളാണ് മലബാർ വിഭാഗത്തിന്റെ ഓണാഘോഷ പരിപാടികളിൽ പങ്കുചേർന്നത്.

Content Highlights: The Indian Social Club Oman’s Malabar Wing celebrated Onam with traditional festivities, cultural performances and a grand gathering of Malayali expatriates in Oman.

dot image
To advertise here,contact us
dot image