മനുഷ്യക്കടത്തിനെതിരെ പോരാടാൻ ഒമാൻ; ഒരു മാസം നീളുന്ന 'അമാൻ 2' ബോധവത്ക്കരണ പ്രചാരണത്തിന് തുടക്കം

മനുഷ്യക്കടത്തിന്റെ വിവിധ രൂപങ്ങൾ, അത് സൃഷ്ടിക്കുന്ന അപകടസാധ്യതകൾ, പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ വ്യക്തമായ ധാരണയുണ്ടാക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കും.

മനുഷ്യക്കടത്തിനെതിരെ പോരാടാൻ ഒമാൻ; ഒരു മാസം നീളുന്ന 'അമാൻ 2' ബോധവത്ക്കരണ പ്രചാരണത്തിന് തുടക്കം
dot image

ഒമാനിൽ മനുഷ്യക്കടത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ദേശീയ ബോധവത്ക്കരണ പ്രചാരണത്തിന് തുടക്കമായി. മനുഷ്യക്കടത്തിനെതിരെയുള്ള ദേശീയ സമിതിയുടെ നേതൃത്വത്തിൽ 'അമാൻ 2' (Aman 2) എന്ന പേരിലാണ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. "അറിവ് ഏവരുടെയും അവകാശമാണ്" എന്നതാണ് ഈ വർഷത്തെ പ്രചാരണ സന്ദേശം.

സുൽത്താനേറ്റിലെ വിവിധ പ്രവിശ്യകളിലായി സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകളെ ലക്ഷ്യമിട്ട് നിരവധി പരിപാടികളും പൊതു ബോധവത്ക്കരണ സദസ്സുകളുമാണ് ഇതിന്റെ ഭാഗമായി നടക്കുകയെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മനുഷ്യക്കടത്തിന്റെ വിവിധ രൂപങ്ങൾ, അത് സൃഷ്ടിക്കുന്ന അപകടസാധ്യതകൾ, പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ വ്യക്തമായ ധാരണയുണ്ടാക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കും.

ഇരയാക്കപ്പെടുന്നവരെ സംരക്ഷിക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകി ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയൂടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കൂടാതെ ഇത്തരം ചൂഷണങ്ങളും നിയമലംഘനങ്ങളും തിരിച്ചറിയാനും അവ മുൻകൂട്ടി പ്രതിരോധിക്കാനും സമൂഹത്തെ പ്രാപ്തരാക്കുക എന്ന ഉദ്ദേശവും ഇതിനു പിന്നിലുണ്ട്.

ഒരു മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ പരിപാടി മനുഷ്യക്കട തടയുന്നതിനും ദുർബലവിഭാഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ഒമാന്റെ ശക്തമായ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. ചൂഷണങ്ങൾക്കെതിരെ സമൂഹം ഒന്നിച്ച് മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകതയും ഈ പ്രചാരണം വ്യക്തമാക്കുന്നു.

Content Highlights: Oman has launched the ‘Aman 2’ campaign as part of a month-long national awareness initiative. The programme aims to strengthen public awareness, promote prevention and provide information on available support and protection services.

dot image
To advertise here,contact us
dot image