

ന്യൂഡല്‍ഹി: അധികാരത്തിലിരുന്നപ്പോഴും ഇപ്പോഴും മണ്ഡലപുനർനിർണയ അവകാശം ജനങ്ങൾക്ക് നിഷേധിക്കുകയാണ് കോൺഗ്രസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനർനിർണയ ബിൽ എന്നിവയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ഭേദഗതിയെ എതിര്‍ക്കുന്നത് പ്രതിപക്ഷമല്ലാതെ മറ്റാരുമല്ലെന്ന് അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. പ്രതിപക്ഷം ഭേദഗതികളല്ല, മറിച്ച് വനിതാ സംവരണത്തെ തന്നെയാണ് എതിര്‍ക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുമ്പോള്‍ അതിനര്‍ത്ഥം എസ്‌സി / എസ്ടി സീറ്റുകള്‍ ഉയരുന്നതിനെ എതിര്‍ക്കുന്നുവെന്നാണ്. ഭരണഘടന ഉറപ്പ് നല്‍കുന്നത് പോലെ തുല്യായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് മണ്ഡല പുനര്‍നിര്‍ണയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അമിത് ഷാ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.
2029ലെ തെരഞ്ഞെടുപ്പിന് മുമ്പായി ഈ ബില്ലുകള്‍ നടപ്പിലാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 1972 മുതല്‍ ജനസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായത് അമിത് ഷാ ചൂണ്ടിക്കാട്ടി. 1976മുതല്‍ മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിച്ചിരിക്കുകയാണ്. 1971ലെ സെന്‍സസ് വിവരങ്ങളാണ് ഇതുവരെ ഉപയോഗിച്ചിരിക്കുന്നത്. അതിന് ശേഷം ജനസംഖ്യ ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലോകസഭാ സീറ്റില്‍ മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും മണ്ഡല പുനര്‍നിര്‍ണയത്തെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം എന്നിവയിലൂടെ ജനസംഖ്യയുടെ 50ശതമാനം പ്രാതിനിധ്യം 2029ല്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആണെങ്കില്‍ അല്ലെങ്കില്‍ പക്ഷേ എന്നിങ്ങനെ കാരണങ്ങള്‍ കാട്ടി പ്രതിപക്ഷം വനിത സംവരണത്തെ എതിര്‍ക്കുകയാണ്. മാത്രമല്ല രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന്റ സമയം പാഴാക്കുകയാണ്. സെന്‍സസ് തടസപ്പെട്ടത് കൊവിഡ് മൂലമാണ്. മണ്ഡല പുനര്‍നിര്‍ണയും ദക്ഷിണേന്ത്യയ്ക്ക് എതിരല്ല. പ്രതിപക്ഷത്തിന് വടക്ക് - കിഴക്ക് വിഭജനമാണ് വേണ്ടതെന്നും അമിത് ഷാ മറുപടിയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിചാരം അദ്ദേഹത്തിന്റെ വോട്ടില്ലാതെ വനിതാ സംവരണ ബില്‍ നടപ്പാകില്ലെന്നാണ്. അങ്ങനെയുണ്ടാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് - കിഴക്ക് വിഭജനം എന്ന അമിത്ഷായുടെ പരാമര്‍ശം ലോക്‌സഭയില്‍ ബഹളത്തിന് ഇടയാക്കി.
Content Highlights: Amit Shah accuses Congress of neglecting delimitation while in power and doing the same in opposition