ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം വരുന്നു

പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള പാര്‍ക്കിന്‍ കമ്പനി പാര്‍ക്കിംഗ് നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം വരുന്നു
dot image

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. 2026 ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഇത് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. 2026 ഫെബ്രുവരി ഒന്ന് മുതല്‍ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ വഹനം പാര്‍ക്ക് ചെയ്യാന്‍ പാര്‍ക്കിംഗ് ഫീസ് നല്‍കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള പാര്‍ക്കിന്‍ കമ്പനി പാര്‍ക്കിംഗ് നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി വരെയാണ് പാര്‍ക്കിംഗിന് പണം നല്‍കേണ്ടത്. എന്നാല്‍ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിംഗ് സൗജന്യമായിരിക്കും. 30 മിനിറ്റിന് 2 ദിര്‍ഹം മുതല്‍ 24 മണിക്കൂറിന് 25 ദിര്‍ഹം വരെയാണ് താരിഫ്.

ഒരു മണിക്കൂറിന് മൂന്ന് ദിര്‍ഹം, രണ്ട് മണിക്കൂറിന് ആറ് ദിര്‍ഹം, നാല് മണിക്കൂറിന് 12 ദിര്‍ഹം എന്നിങ്ങനെയായിരിക്കും നിരക്ക്. അഞ്ച് മണിക്കൂറിന് 15 ദിര്‍ഹവും ആറ് മണിക്കൂറിന് 18 ദിര്‍ഹവും ഏഴ് മണിക്കൂറിന് 22 ദിര്‍ഹവും പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടി വരും. അടുത്ത പേയ്‌മെന്റ് ഓപ്ഷന്‍ 25 ദിര്‍ഹം നിരക്കില്‍ 16 മണിക്കൂറാണെന്ന് പാര്‍ക്കിന്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. പീക്ക്, ഓഫ്-പീക്ക് അവര്‍ നിരക്കുകള്‍ ഒന്നുതന്നെയായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ സിറ്റിയിലെ പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകളും ദുബായുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: Dubai International City sets Paid parking from February 2026

dot image
To advertise here,contact us
dot image