ഒമാനില്‍ വാദിയില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു

ജോലി ആവശ്യാര്‍ത്ഥം അടുത്തിടെയാണ് ആഷിക് ഒമാനില്‍ എത്തിയത്

ഒമാനില്‍ വാദിയില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു
dot image

ഒമാനില്‍ വാദിയില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കാസര്‍ഗോഡ്, മണിയംപാറ സ്വദേശി അബ്ദുളള ആഷിക് ആണ് മരിച്ചത്. 22 വയസായിരുന്നു. മസ്‌കറ്റ് - സൂര്‍ റോഡിലെ വാദിശാബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ജോലി ആവശ്യാര്‍ത്ഥം അടുത്തിടെയാണ് ആഷിക് ഒമാനില്‍ എത്തിയത്. ഒമാനിലെ റൂവിയിലായിരുന്നു താമസം. മൃതദേഹം സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: A Malayali youth drowned while bathing in a wadi in Oman

dot image
To advertise here,contact us
dot image