ഇറാനിൽ നിന്നുള്ള കുപ്പിവെള്ളത്തിന് വിലക്കുമായി ഒമാൻ ഭരണകൂടം; ഉത്തരവ് പുറത്തിറക്കി

കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇറാനിൽ നിന്നുള്ള കുപ്പിവെള്ളത്തിന് വിലക്കുമായി ഒമാൻ ഭരണകൂടം; ഉത്തരവ് പുറത്തിറക്കി
dot image

ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കുപ്പിവെളം കുടിച്ച് പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ ഇറാനില്‍ നിന്നുളള കുപ്പിവെള്ളത്തിനും അതിന്റെ ഉല്‍പന്നങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍ ഭരണകൂടം. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നിരോധനത്തിനുള്ള കാരണങ്ങള്‍ പരിഹരിക്കപ്പെടുകയും മറ്റു തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതുവരെ ഇറാനില്‍ നിന്ന് കുപ്പിവെള്ളവും അതിന്റെ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

Content Highlights: Oman government bans bottled water from Iran

dot image
To advertise here,contact us
dot image