പൊതുസ്ഥലത്ത് വാഹനങ്ങൾ കഴുകുന്നവർക്ക് മുന്നറിയിപ്പ്; കർശന നടപടി സ്വീകരിക്കുമെന്ന് ഒമാൻ

ഇത്തരം പ്രവര്‍ത്തികള്‍ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു

പൊതുസ്ഥലത്ത് വാഹനങ്ങൾ കഴുകുന്നവർക്ക് മുന്നറിയിപ്പ്; കർശന നടപടി സ്വീകരിക്കുമെന്ന് ഒമാൻ
dot image

ഒമാനില്‍ പൊതുസ്ഥലത്ത് വാഹനങ്ങള്‍ കഴുകുന്നവര്‍ക്ക് മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. വാഹനങ്ങള്‍ വൃത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്‍സിപ്പാലിറ്റി അറിയിച്ചു. ഒമാനില്‍ പൊതു സ്ഥലങ്ങളില്‍ വാഹനങ്ങള്‍ വൃത്തിയാക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ്

മസ്‌ക്കറ്റ് മുന്‍സിപ്പാലിറ്റി പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രഷര്‍ പമ്പുകള്‍ ഉപയോഗിച്ച് പൊതുസ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ക്ക് മുന്‍വശം, റോഡ് എന്നിവിടങ്ങളില്‍ വാഹനം വൃത്തിയാക്കുന്നത് പൂര്‍ണമായും നിരോധിച്ചതായി മുന്‍സിപ്പാലിറ്റി ഉത്തരവിലൂടെ വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തികള്‍ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു. വാഹനം കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം കെട്ടികിടക്കുന്നതുമൂലം പലയിടത്തും ദുര്‍ഗന്ധത്തിന് കാരണമാകുന്നുണ്ട്. ഇത് കൊതുക് ഉള്‍പ്പെടെയുള്ള പ്രാണികളുടെ വ്യാപനത്തിന് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ നഗരത്തിന്റെ സൗന്ദര്യാത്മകത നശിപ്പിക്കുമെന്നും അധികൃതര്‍ ചൂണ്ടികാട്ടി.

പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനായി വാഹനം കഴുകുന്നതിനായി അനുവദിച്ചിരിക്കുന്ന ശരിയായ സ്ഥലങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുനിസിപാലിറ്റി ആവശ്യപ്പെട്ടു. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധനയും ശക്തമാക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.

Content Highlights: Muscat Municipality warns against roadside car washing

dot image
To advertise here,contact us
dot image