ഒമാനിൽ എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

കായിക രംഗത്തെ സജീവ വ്യക്തിത്വമായിരുന്ന കൃഷ്ണ സൈക്ലിങ്, ട്രക്കിങ് മേഖലയില്‍ വിദഗ്ധനായിരുന്നു

ഒമാനിൽ എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
dot image

എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. നീന്തല്‍ താരവും പരിശീലകനുമായ യുവ എഞ്ചനീയർ രാമമംഗലം കുന്നത്ത് വീട്ടില്‍ കൃഷ്ണയാണ് മരിച്ചത്. മസ്‌ക്കത്തിലെ കോവി കണ്‍സല്‍ട്ടിങ് ആന്‍ഡ് എഞ്ചനീയറിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

കായിക രംഗത്തെ സജീവ വ്യക്തിത്വമായിരുന്ന കൃഷ്ണ സൈക്ലിങ്, ട്രക്കിങ് മേഖലയില്‍ വിദഗ്ധനായിരുന്നു. മസ്‌കത്തിലെ ഖല്‍ബൂന്‍ പാര്‍ക്കില്‍ കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് കൃഷ്ണ നീന്തലില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരിയായ സ്വപ്‌നയാണ് ഭാര്യ.

Content Highlights: Ernakulam native dies of heart attack in Oman

dot image
To advertise here,contact us
dot image